കർണാടക പുത്തൂര്‍ സ്വദേശി ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: കര്‍ണ്ണാടക പുത്തൂരില്‍ നിന്നു വയനാട്ടിലേയ്‌ക്കു പോവുകയായിരുന്ന യുവാവ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു. പുത്തൂര്‍, ഹിരാബെനടി അടുക്കല്‍ ഹൗസില്‍ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ആസിം (21) ആണ് രാവിലെ കടമ്പേരിയിലെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്.മുഹമ്മദ് ആസീമും മറ്റുനാലു സുഹൃത്തുക്കളും ഇന്നലെ വൈകുന്നേരമാണ് കാറില്‍ വയനാട്ടിലേയ്‌ക്ക് യാത്ര തിരിച്ചത്. ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടെത്തി ലോഡ്‌ജിൽ താമസിച്ചു. ഇന്നു രാവിലെ വീണ്ടും യാത്ര തുടര്‍ന്നു. ഗൂഗിള്‍മാപ്പ് നോക്കി എളുപ്പവഴിയിലൂടെയാണ് സംഘം യാത്ര തുടര്‍ന്നത്. കടച്ചേരിയില്‍ എത്തിയപ്പോള്‍ റോഡരുകില്‍ ക്ഷേത്രകുളം കാണുകയും കാര്‍ നിര്‍ത്തി കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് ആസിം അപകടത്തില്‍പ്പെട്ടത്. ബഹളം കേട്ട് ഓടിക്കൂടിയവര്‍ കരയ്‌ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും