കൊച്ചി: എറണാകുളത്ത് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചപ്പോഴാണ് അപകടം. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഗോതുരുത്ത് കടുവാതുരുത്തിലാണ് അപകടം ഉണ്ടായത്.
കടുവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ലുഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറില്‍ ഉണ്ടായിരുന്നത്.
അപകടസമയത്ത് ശക്തമായ മഴ പെയ്തിരുന്നു. പുഴയില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലായി. അപകടം നടന്ന് ഒന്നരമണിക്കൂറിനുശേഷമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്.