കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്; അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: സിപിഎം പൊളിറ്റി ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, കെകെ ശൈലജ, മന്ത്രി പിഎ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, പി ജയരാജന്‍, വി ശിവദാസന്‍ എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും പയ്യാമ്പലത്തിയത്. ചരമവാര്‍ഷിക ദിനത്തില്‍ നാടെങ്ങും വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് തലശേരിയിലും തളിപ്പറമ്പിലും അനുസ്മരണ സമ്മേളനം ചേരും. തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയില്‍ എം.വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. ചീഫ് എഡിറ്ററായിരുന്ന കോടിയേരിയുടെ ഛായാചിത്രം ദേശാഭിമാനി ആസ്ഥാനത്ത് ജനറല്‍ മാനേജര്‍ കെ ജെ തോമസ് അനാഛാദനം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page