റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മയക്കുമരുന്ന് ഇടപാട്; കുമ്പളയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: വില്‍പനക്കായി എത്തിച്ച 4.918 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കുമ്പള, കോയിപ്പാടി, മുണ്ടപ്പള്ളം സ്വദേശി എസ്.രൂപേഷി(22)നെയാണ് കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറും സംഘവും കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് രൂപേഷിന്റെ മയക്കുമരുന്ന് ഇടപാട് തടഞ്ഞത്. യുവാവിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്ളതായി സംശയിക്കുന്നു. ഇതേ കുറിച്ച് അന്വേഷണം തുടരുന്നതായി അധികൃതര്‍ അറിയിച്ചു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.അഷ്റഫ്, കെ.വി.മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.അജീഷ്, കെ.സതീശന്‍, എ.കെ.നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, പി.എസ്.പ്രിഷി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.