15 കാരിയെ പീഡിപ്പിച്ച രണ്ടാമനും പിടിയിൽ; ആദൂർ പൊലീസ് പിടികൂടിയത് രണ്ട് പോക്സോ കേസ് പ്രതികളെ
കാസർകോട്:പതിനഞ്ചുകാരിയെ ബലാല്‍സംഘം ചെയ്‌തതടക്കം രണ്ടു പോക്‌സോ കേസുകളിലെ പ്രതികളെ കാസർകോട് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്‌തു. മല്ലം സ്വദേശി നിത്യാനന്ദ യാദവ് (27), കണ്ണൂര്‍ പപ്പാരപടവ് പുതിയപുരയില്‍ ബിനു(30) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ആദ്യം കുട്ടിയുടെ അമ്മാവനാണ് ആദൂര്‍ പൊലീസിന്റെ പിടിയിലായിരുന്നത്. പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയായാക്കിയപ്പോഴാണ് നിരവധി തവണ പീഡനത്തിനു ഇരയായിരുന്നുവെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്തപ്പോഴാണ് നിത്യാനന്ദ യാദവ് പീഡിപ്പിച്ചതായി വ്യക്തമായി. പ്രതിയെ അറസ്റ്റു ചെയ്‌തു റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു.
ആദൂര്‍ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പോക്‌സോ കേസിലെ പ്രതിയായ ബിനു ഒരു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു. മഞ്ചേശ്വരം മിയാപദവില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ . വിവരമറിഞ്ഞ് എസ്.ഐ ബാലുബി.നായര്‍, സി.പി.ഒ.മാരായ രജീഷ് താരംതട്ട , ഉത്തേഷ് എന്നിവരാണ് അറസ്റ്റു ചെയ്‌തത്. പ്രതിയെ കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാന്റു ചെയ്‌തു.