ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 8 വിനോദ സഞ്ചാരികൾ മരിച്ചു; 3 പേരെ തിരിച്ചറിഞ്ഞില്ല.
നീലഗിരി: നീലഗിരിയില്‍ രാത്രി ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വി നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്‍.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേര്‍. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസില്‍ 54 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ 35 പേരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. തെങ്കാശിയില്‍ നിന്ന് പോയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്.ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസ്. മേട്ടുപ്പാളയം കൂനൂര്‍ റോഡില്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.