അബ്ദുല്‍ റഷീദിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് പിടിയില്‍; കൊലയാളിയെ കുടുക്കിയത് ബൈക്ക് യാത്ര

കാസര്‍കോട്: ശാന്തിപ്പള്ളം സ്വദേശിയും കൊലക്കേസ് പ്രതിയുമായ അബ്ദുല്‍ റഷീദിനെ തലയ്ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. നേരത്തെ പെര്‍വാഡ് താമസിച്ചിരുന്ന അഭിലാഷ് എന്ന ഹബീ ബ് എന്ന ബഹബി(32)യെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഞായറാഴ്ച ഉച്ചമുതല്‍ ഒരു ബൈക്കില്‍ ഇരുവരും കറങ്ങി നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇരുവരും സ്ഥിരമായി രാത്രി കുണ്ടങ്കേരടുക്കയില്‍ വന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹബീബിനെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണെന്നു …

ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരര്‍ ഷാനവാസ് കാസര്‍കോട്, കണ്ണൂര്‍ മേഖലയിലെത്തി, ബേസ് ക്യാമ്പുണ്ടാക്കാന്‍ ശ്രമിച്ചു; പാക്ക് ചാര സംഘടനയുടെ സഹായം കിട്ടിയെന്നും സ്‌പെഷ്യല്‍ സെല്‍

കാസര്‍കോട്: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ഷാനവാസ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ണാടകയിലും ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്‌പെഷ്യല്‍ സെല്‍. ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെ ഇവര്‍ യാത്ര നടത്തി. പശ്ചിമഘട്ട മേഖലകളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കര്‍ണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നാണ് സെപ്ഷ്യല്‍ സെല്‍ വിശദീകരിക്കുന്നത്. ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. …

തട്ടം കാണുമ്പോള്‍ അലര്‍ജി സംഘികള്‍ക്ക് മാത്രമല്ല; കമ്യൂണിസ്റ്റുകള്‍ക്കും ഇസ്ലാമോഫോബിയയെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ ‘തട്ടം വിവാദത്തില്‍’. തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകള്‍ക്കു കൂടിയാണെന്നു എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ സമൂഹമാധ്യമത്തില്‍ കുറിച്ചു. കേരളത്തിലെ ആര്‍എസ്എസിന്റെ എ ടീം സിപിഎം ആണ്. ബിജെപി കേരളത്തില്‍ ആര്‍എസ്എസിന്റെ ബി ടീം മാത്രമാണ്. ഇസ്ലാം മതവിശ്വാസികള്‍ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യന്‍ ആവണമെങ്കില്‍ മതം ഉപേക്ഷിക്കണം എന്നും സിപിഎം ഇത്രയും നാള്‍ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ …

പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം; മൂന്നു യുവാക്കളെ ഒരുസംഘം ആളുകള്‍ തടഞ്ഞുവച്ചു കയ്യേറ്റം ചെയ്തു; വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെയും അക്രമിച്ചതായി പരാതി

നീലേശ്വരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമം. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. വിവരത്തെ തുടര്‍ന്ന് എത്തിയ യുവാക്കളുടെ രക്ഷിതാക്കളെയും നാട്ടുകാര്‍ വെറുതെ വിട്ടില്ല. അവരെയും മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് നീലേശ്വരം പൊലീസെത്തി യുവാക്കളെയും രക്ഷിതാക്കളെയും രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ രണ്ടുപേര്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമമുണ്ടായത്. നീലേശ്വരം ചിറപ്പുറം സ്വദേശികളായ മൂന്നു യുവാക്കളാണ് ഒരു …

സ്‌കൂട്ടറില്‍ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

കുമ്പള: സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാല്‍ ബദരിയ ജുമാമസ്ജിദ് പരിസരത്തെ മഹമൂദിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍(21) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് നാരായണ മംഗലത്തു വച്ചാണ് സീതാംഗോളിയില്‍നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചത്. ഖലീലിനൊപ്പം പരിക്കേറ്റ മണിമുണ്ട സ്വദേശി മുഹമ്മദ് മാഹ്സില്‍ (24) ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. …

ഡോക്ടറെ  വടിവാൾ വച്ച് ഭീഷണി പ്പെടുത്തി കവർച്ച; യുവതി അടക്കം  മൂന്ന് പേർ പിടിയിൽ; മോഷണം ലഹരിമരുന്നിന് പണം കണ്ടെത്താൻ

കോഴിക്കോട് .കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വച്ച് ഡോക്ടറെ വടിവാൾ കാണിച്ച്  ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ.എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷ ണർ ടി.പി …

കളിക്കുന്നതിനിടെ കിണറിൽ വീണ് എട്ടുവയസ്സുകാരനു ദാരുണാന്ത്യം

കാസർകോട്: എട്ട് വയസുകാരൻ കിണറിൽ വീണ് മരിച്ചു. കുണിയ ഹംദ് നഗറിലെ അബ്ദുൾ റഹ്മാൻ ബാഖഫിയുടെ മകൻ ആശിഖ്(8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. തോക്കാനം മൊട്ടക്ക് സമീപം കോളേജിന് പടിഞ്ഞാർ ഭാഗത്ത് വീടിനടുത്തുള്ള കിണറിൽ വീണ് കിടക്കുകയായിരുന്നു.കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറിൽ കണ്ടത്. ഉടൻതന്നെ കോട്ടിക്കുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണതായാണ് സംശയിക്കുന്നത്.

ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ സല്‍മത്തിന്റെ മകന്‍ മുഹമ്മദ് വസീ(25) മിനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ തിങ്കളാഴ്ച രാവിലെ കണ്ടത്. രാവിലെ എട്ടുമണിയായിട്ടും കിടപ്പുമുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തള്ളിത്തറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലിസ് പരിയാരത്ത് എത്തി ഇന്‍ക്വസ്റ്റു നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാട്ടിലേക്ക് കൊണ്ടുവരും. പിതാവ് ഷാഹുല്‍ ഗള്‍ഫിലാണ്. വിവരമറിഞ്ഞ് നാട്ടിലേക്ക് …

ആര്‍ട്ട് ഗ്യാലറി ഉടമയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിട്ള: ആര്‍ട്ട് ഗ്യാലറി ഉടമയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമൂല്യ ആര്‍ട്ട് ഗ്യാലറി ഉടമ നാരായണ കുലാല്‍(52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മണി-മൈസൂരു സംസ്ഥാന പാതക്ക് സമീപം ഞരളക്കാട്ടിനടുത്തുള്ള പറലോട്ടെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പാറോട്ടിലെ കുളത്തിന് സമീപം ബൈക്കും മൊബൈല്‍ ഫോണും പാദരക്ഷകളും കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിട്ള പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയതോടെയാണ് മൃതദേഹം …

സ്‌കൂട്ടറില്‍ ബസിടിച്ച്‌  അപകടം; രണ്ടു പേര്‍ക്ക്‌ ഗുരുതര പരിക്ക്

കാസർകോട്:  സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍(21), മണിമുണ്ടയിലെ മുഹമ്മദ്‌ മാഹ്‌സിന്‍ (24) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.കഴിഞ്ഞ ദിവസം  രാത്രി എട്ടിന്‌ നാരായണ മംഗലത്താണ്‌ അപകടം.ഇരുവരെയും മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടത്തിനു ഇടയാക്കിയ രണ്ടു വാഹനങ്ങളും  പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

വിമാന യാത്രക്കിടെ ശ്വാസ തടസ്സം ; കുഞ്ഞിൻ്റെ രക്ഷക്കെത്തിയത് സഹ യാത്രികരായ ഡോക്ടർമാർ

വെബ് ഡെസ്ക്: റാഞ്ചിയില്‍ നിന്ന് ഡൽഹിയിലേക്ക് ഉള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കിടെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ  രക്ഷക്കെത്തിയത്   സഹയാത്രികരായ 2 ഡോക്ടർമാർ. ഐഎഎസ് ഓഫീസറും ഡോക്ടറുമായ നിതിൻ കുൽക്കർണിയും റാഞ്ചി സദർ ഹോസ്പിറ്റലിലെ ഡോ മൊസാമിൽ ഫിറോസുമാണ് കുട്ടിയെ രക്ഷിച്ചത്. മുതിർന്നവർക്കുള്ള മാസ്കുപയോഗിച്ച് ഓക്സിജൻ നല്‍കുകയും മറ്റ് മരുന്നുകൾ ഉപയോഗിച്ച് അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു.ഒരു മണിക്കൂറിന് ശേഷം വിമാനം ലാൻഡ് ചെയ്‌ത ഉടനെ മെഡിക്കൽ സംഘം കുഞ്ഞിനെ അവരുടെ സംരക്ഷണയിലാക്കി.കുഞ്ഞിന്റെ ഹൃദ്രോഗ ചികിത്സയ്ക്കായി …

റെയില്‍വേ ട്രാക്കിന് അരികില്‍ 14 കാരന്റെ സ്ലോ മോഷന്‍ റീല്‍; ട്രയിന്‍ എത്തിയപ്പോള്‍ സംഭവിച്ചത്

റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 14 കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഫര്‍മാന്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് അരികില്‍ സ്ലോ മോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഫര്‍മാന്‍ ട്രാക്കിന് തൊട്ടരികില്‍ പോയി നിന്നു. ഈസമയത്ത് …

ഐ. എസ് ഭീകരൻ ഷാഫി ഉസാമ അറസ്റ്റിൽ; പിടിയിലായത് എൻ.ഐ.എ മൂന്ന് ലക്ഷം ഇനാം പ്രഖ്യാപിച്ച ഭീകരൻ

ന്യൂഡൽഹി: ഐ എസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഷാഫി ഉസാമ എന്ന ഷാനവാസിനെ ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ദില്ലിയില്‍ പിടിയിലായത്. നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് പിടികൂടിയത്. ഇയാളെ കുറിച്ച്  വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദേശീയ അന്വേഷണ …

പിഞ്ചു കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ

കൊച്ചി: ഏഴു മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നുമാണ് ശസ്ത്രക്രിയയിലൂടെ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തത്.കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ബൾബ് പുറത്തെടുത്തത്.നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.  പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത …

ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്

കോഴിക്കോട് :ഭാര്യയെയും , ഭാര്യ മാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് കോടഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് അക്രമം.പാറ മലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമിച്ച ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) ഓടി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് കുറച്ച് കാലമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു ബിന്ദുവും ഷിബുവും. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ …

ഷാനു വധക്കേസിലെ പ്രതി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം; പൊലിസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിന്റെ(38) മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അമ്പത് മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് രക്തത്തില്‍ …

ഇന്ന് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനം: ഗാന്ധിസ്മരണയിൽ ലോകം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു ഗാന്ധിജിയുടെ കൂറ്. സത്യമാണ് ദൈവം എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകരായും ജീവിച്ചു ഗാന്ധിജി. ആ പാതയിൽ മനുഷ്യരെ സധൈര്യം നയിച്ചു. വൈരുദ്ധങ്ങളോട് ഗാന്ധിജി നിരന്തരം സംഭവിച്ചു. പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. …

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൽ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിലായി. ആറ്റിങ്ങൽ കാപ്പില്‍ എച്ച്‌എസിനു സമീപം ഹരിദാസ് ഭവനില്‍ ഷിബു (47)വിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തത്.സെപ്റ്റംബര്‍ 28ന് രാത്രി 12.30 യോടെയാണ് സംഭവം. മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ പ്രതി കട്ടിലില്‍നിന്നും നിലത്തേയ്ക്ക് വലിച്ചിട്ട ശേഷം ബഡിനടിയിൽ  വച്ചിരുന്ന കത്തിയുപയോഗിച്ച്‌ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ബീനയുടെ നിലവിളി കേട്ടു മുറിയിലേയ്ക്ക് ഓടിയെത്തിയ മൂത്തമകള്‍ ബലപ്രയോഗത്തിനൊടുവില്‍ ഷിബുവില്‍നിന്ന് കത്തി പിടിച്ചുവാങ്ങി  എറിഞ്ഞു കളഞ്ഞു. ബഹളം കേട്ടുണര്‍ന്ന ഇളയമകളെകൂട്ടി മൂത്തമകള്‍ …