ഐ. എസ് ഭീകരൻ ഷാഫി ഉസാമ അറസ്റ്റിൽ; പിടിയിലായത് എൻ.ഐ.എ മൂന്ന് ലക്ഷം ഇനാം പ്രഖ്യാപിച്ച ഭീകരൻ
ന്യൂഡൽഹി: ഐ എസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഷാഫി ഉസാമ എന്ന ഷാനവാസിനെ ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ദില്ലിയില്‍ പിടിയിലായത്. നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് പിടികൂടിയത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഷാഫി ഉസാമ.പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഒപ്പം കൂടുതല്‍ പേര്‍ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.