ഡോക്ടറെ വടിവാൾ വച്ച് ഭീഷണി പ്പെടുത്തി കവർച്ച; യുവതി അടക്കം മൂന്ന് പേർ പിടിയിൽ; മോഷണം ലഹരിമരുന്നിന് പണം കണ്ടെത്താൻ
കോഴിക്കോട് .കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ.എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷ ണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്ന് പിടികൂടിയത്.
പുലർച്ചയാണ് സംഭവം. കഴിഞ്ഞ രാത്രിയിൽ ഇവർ ഡോക്ടറുമായി പരിചയപെടുകയും, ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി റൂമിൽ എത്തി. കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ഡോക്ടറുടെ കൈവശം പണം ഇല്ല എന്ന് കണ്ടപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 2500/- രൂപ അയപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നവരാണ് സംഘം.അനുകൃഷ്ണ ആറ് മാസമായി അനസിന്റെ കൂടെ കൂടിയിട്ട്. മയക്ക് മരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് ഇവർ കവർച്ച ചെയ്തത്. പോലീസ് പിടികൂടാതിരിക്കാൻ അനസും , അനുവും ഡൽഹിയിലേക്ക് പോകുവാൻ പ്ലാൻ ചെയ്തിരുന്നു.സംഭവം നടന്ന് മണിക്കൂറുകൾക്കുളിലാണ് ഇവർ പോലീസ് വലയിലായത്.ഇവരിൽ നിന്ന് ഉപയോഗിച്ച ബൈക്കുകളും, മൊബൈൽ ഫോണുകളും വടിവാളും പോലീസ് കണ്ടെടുത്തു.ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് , എ.എസ്.ഐ അബ്ദുറഹ്മാൻ കെ. അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ്.ഐ മാരായ സിയാദ്, അനിൽകുമാർ , എ.എസ്.ഐ ഷിജു. രജിത്ത് ഗിരീഷ് , ഷിബു പ്രവീൺ, അഭിലാഷ് രമേശൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.