ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
കാസര്‍കോട്: ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ സല്‍മത്തിന്റെ മകന്‍ മുഹമ്മദ് വസീ(25) മിനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ തിങ്കളാഴ്ച രാവിലെ കണ്ടത്. രാവിലെ എട്ടുമണിയായിട്ടും കിടപ്പുമുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തള്ളിത്തറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലിസ് പരിയാരത്ത് എത്തി ഇന്‍ക്വസ്റ്റു നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാട്ടിലേക്ക് കൊണ്ടുവരും. പിതാവ് ഷാഹുല്‍ ഗള്‍ഫിലാണ്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വസീം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വസീമിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.