ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്

കോഴിക്കോട് :ഭാര്യയെയും , ഭാര്യ മാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് കോടഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് അക്രമം.പാറ മലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമിച്ച ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) ഓടി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് കുറച്ച് കാലമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു ബിന്ദുവും ഷിബുവും. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയെയും പ്രതി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിനും തലയ്ക്കുമാണ് ബിന്ദുവിന് പരിക്ക്. അപ്രതീക്ഷിത അക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ഉണ്ണിയാതയുടെ ഇടതുകൈയിലെ ഒരു വിരൽ അറ്റുപോയിട്ടുണ്ട്. പ്രതി ഷിബുവിനെ പിടികൂടുന്നതിനായി ഊർജിത അന്വേഷണം പൊലീസ് തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page