ആര്‍ട്ട് ഗ്യാലറി ഉടമയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിട്ള: ആര്‍ട്ട് ഗ്യാലറി ഉടമയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമൂല്യ ആര്‍ട്ട് ഗ്യാലറി ഉടമ നാരായണ കുലാല്‍(52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മണി-മൈസൂരു സംസ്ഥാന പാതക്ക് സമീപം ഞരളക്കാട്ടിനടുത്തുള്ള പറലോട്ടെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പാറോട്ടിലെ കുളത്തിന് സമീപം ബൈക്കും മൊബൈല്‍ ഫോണും പാദരക്ഷകളും കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിട്ള പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തോടെ തടിച്ചുകൂടിയവര്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. നാരായണ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിട്‌ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. എല്‍ഐസി ഏജന്റായും ജോലി ചെയ്തുവരികയായിരുന്നു. വിട്ടല്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page