ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരര്‍ ഷാനവാസ് കാസര്‍കോട്, കണ്ണൂര്‍ മേഖലയിലെത്തി, ബേസ് ക്യാമ്പുണ്ടാക്കാന്‍ ശ്രമിച്ചു; പാക്ക് ചാര സംഘടനയുടെ സഹായം കിട്ടിയെന്നും സ്‌പെഷ്യല്‍ സെല്‍
കാസര്‍കോട്: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ഷാനവാസ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ണാടകയിലും ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്‌പെഷ്യല്‍ സെല്‍. ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെ ഇവര്‍ യാത്ര നടത്തി. പശ്ചിമഘട്ട മേഖലകളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കര്‍ണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നാണ് സെപ്ഷ്യല്‍ സെല്‍ വിശദീകരിക്കുന്നത്. ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്‍.ഐ.എയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനാണ് പിടിലായ ഷാനവാസ്. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ വി.വി.ഐ.പി കളെയും രാഷ്ട്രീയ നേതാക്കളെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടത്. ഇവരുടെ യാത്രാ വഴികളില്‍ സ്‌ഫോടനമായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. പാക് ചാരസംഘടനഐഎസ്‌ഐയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരകള്‍ സൃഷ്ടിച്ച ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു.
വാഹനമോഷണക്കേസില്‍ ഷാനവാസിനെ കഴിഞ്ഞ ജൂലായില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ നിന്നുരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്.