സ്‌കൂട്ടറില്‍ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
കുമ്പള: സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാല്‍ ബദരിയ ജുമാമസ്ജിദ് പരിസരത്തെ മഹമൂദിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍(21) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് നാരായണ മംഗലത്തു വച്ചാണ് സീതാംഗോളിയില്‍നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചത്. ഖലീലിനൊപ്പം പരിക്കേറ്റ മണിമുണ്ട സ്വദേശി മുഹമ്മദ് മാഹ്സില്‍ (24) ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. മംഗല്‍പാടി പഞ്ചായത്തംഗം മഹമൂദിന്റെ മകനാണ് മാഹ്സില്‍. അപകടത്തിനു ഇടയാക്കിയ രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൈമൂനയാണ് ഇബ്രാഹിം ഖലീലിന്റെ മാതാവ്. സല്‍മ, സമീറ, ഫയറുന്നീസ് എന്നിവരാണ് സഹോദരങ്ങള്‍.