കളമശേരി സ്ഫോടനം; അമ്മക്കും സഹോദരിക്കും പിന്നാലെ പ്രവീണും മരിച്ചു; മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി.മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്റെ മകൻ പ്രവീണ്‍ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്.സഹോദരി ലിബിനക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും മരിച്ചത്. ഇതോടെ ആകെ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ 11 നാണ് മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ …

ഉള്ളടക്കം ഉണ്ടാക്കാൻ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ അക്കാര്യം വെളിപ്പെടുത്തണം; പുതിയ നിർദേശങ്ങളുമായി യൂ ട്യൂബ്

വെബ് ഡെസ്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച്‌ യൂട്യൂബ്. ഇതനുസരിച്ച്‌, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.വീഡിയോയില്‍ എഐ ടൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് യൂട്യൂബ് പുറത്തിറക്കിയ ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമില്‍ നിന്ന് ക്രിയേറ്ററെ സസ്പെന്റ് ചെയ്യുകയും ചെയ്യും. യൂട്യൂബില്‍ സര്‍ഗാത്മകതയ്ക്കുള്ള അവസരങ്ങള്‍ തുറക്കാനും പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടേയും ക്രിയേറ്റര്‍മാരുടേയും അനുഭവത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ജനറേറ്റീവ് …

ഇന്ന് വൃശ്ചിക സംക്രമം; കടിച്ചാ പൊട്ടാത്ത അപ്പവുമായി കരക്കക്കാവ് ഭഗവതീക്ഷേത്രം

കാസര്‍കോട്: പിലിക്കോടുകാരുടെ നൊസ്‌റാള്‍ജിയയില്‍ പെടുന്നതാണ് കടിച്ചാ പൊട്ടാത്ത അപ്പം. പിലിക്കോട് കരക്കക്കാവ് ഭഗവതീക്ഷേത്രത്തില്‍ നിന്നാണ് വൃശ്ചിക സംക്രമ ദിനത്തില്‍ ഈ അപ്പം ലഭിക്കുക. ഇത് വാങ്ങാന്‍ ആയിരക്കണക്കിന് നാട്ടുകാരാണ് ഇവിടെ എത്തിച്ചേരുന്നത്. അത്യുത്തരകേരളത്തിലെ തീയ്യ സമുദായ ക്ഷേത്രങ്ങളിലെ അറിയപ്പെടുന്ന ഒരു സ്ഥാനമാണ് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിന് ഉള്ളത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളായ കളിയാട്ടം, പൂരോത്സവം, സംക്രമം, മറ്റ് വിശേഷ അടിയന്തരങ്ങള്‍ക്ക് ശേഷം എല്ലാം ഭക്തര്‍ക്കും അവല്‍, മലര്‍, തേങ്ങാ കഷണങ്ങള്‍ എന്നിവ ചേര്‍ന്ന മിശ്രിതമാണ് പ്രസാദമായി നല്‍കാറുള്ളത്. …

പിതാവിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ 21 കാരിയോട്  നഗ്നചിത്രം ആവശ്യപ്പെട്ടു; പൊലീസുകാരനെതിരെ കേസ്‌

കണ്ണൂര്‍: പരാതിക്കാരിയായ യുവതിയോട്‌ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. കണ്ണൂരിലെ  ഹോസ്റ്റലില്‍ താമസിക്കുന്ന 21കാരിയുടെ പരാതി പ്രകാരം കണ്ണൂര്‍ റൂറല്‍ പൊലീസ്‌ ആസ്ഥാനത്തെ പരാതി പരിഹാര സെല്ലിലെ പൊലീസുകാരനായ പയ്യന്നൂര്‍ സ്വദേശി രഞ്‌ജിത്തിനെതിരെയാണ്‌ ടൗണ്‍ പൊലീസ്‌ കേസെടുത്തത്‌. യുവതി നേരത്തെ തന്റെ പിതാവിനെതിരെ ലൈംഗിക പീഡനത്തിനു പരാതി നല്‍കിയിരുന്നു. ഈ പരാതിയുമായി പരാതിക്കാരിയെ ഫോണില്‍ വിളിച്ചു രഞ്‌ജിത്ത്‌ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.പരാതിയിന്മേല്‍ പൊലീസ്‌ സ്വീകരിച്ച നടപടിയില്‍ തൃപ്‌തിയായോയെന്നു ചോദിക്കാനാണ്‌ വിളിച്ചതെന്നു പറയുന്നു. ഈ സമയത്ത്‌ പൊലീസുകാരന്‍ തന്റെ …

ദുബായ് എയര്‍പോര്‍ട്ടിന്റെ മുഖം മാറും; പകരം കൂറ്റന്‍ വിമാനത്താവളം വരുന്നു

അത്യന്താധിനുക സൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പറുദീസയായ ദുബായ് നഗരത്തിന് അലങ്കാരമായി പുതിയ വിമാനത്താവളം വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണലിന് പകരം ഇതിനേക്കാള്‍ വലിയ വിമാനത്താവളമാണ് നിര്‍മിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്‍പന നടപടികള്‍ പുരോഗമിക്കുകയാണെന്നും 2030 ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും ദുബായ് എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. ദുബായില്‍ ആരംഭിച്ച എയര്‍ഷോ 2023ല്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എ.എ.ഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പോള്‍ ഗ്രിഫിത്ത്സ് ഇക്കാര്യം …

ഹൃദയാഘാതം; തോട്ടില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മരിച്ചു

മംഗളൂരു: തോട്ടില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം നവവരന്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ ആര്യാപ്പു ഗ്രാമത്തിലെ വലത്തഡ്ക സ്വദേശി സുജിത്താണ് (27) മരിച്ചത്. ബൊലുവാരു ഗാരേജില്‍ മെക്കാനിക്കായിരുന്നു. ബന്ധുവീട്ടില്‍ എത്തിയ സുജിത് ബേന്ദ്ര തീര്‍ഥത്തിന് സമീപത്തെ സീരെഹോളെ തോട്ടില്‍ കുളിക്കാനിറങ്ങിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ തോട്ടില്‍ തന്നെ കുഴഞ്ഞു വീണു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എട്ട് മാസം മുമ്പാണ് സുജിത്തിന്റെ …

കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം; അറബി അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ.കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.പൂവമ്പായി എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ്. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ ആണ് സംഭവം.പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരേ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തു. നഗ്നതാ പ്രദര്‍ശനത്തെത്തുടര്‍ന്ന് ബസില്‍വെച്ച്‌ പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് ബസ് താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് വഴിതിരിച്ചുവിട്ടു. പിന്നീട്  പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള …

പീഡിപ്പിക്കാന്‍ ശ്രമിച്ച വേലക്കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി, തന്നെ വിളിച്ചുവരുത്തി ആക്രമിച്ചുവെന്ന് 23 കാരന്‍

വീട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 23 കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് അടുക്കളയില്‍ പോയി കത്തി കൊണ്ടുവന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. കേസില്‍ യുവതി അറസ്റ്റിലായി. വീട്ടിലെ ജോലിക്കാരനാണ് മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച യുവതിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താണ് 23കാരന്‍ പീഡിപ്പിക്കാന്‍ …

വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവാവ്‌ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍

കാസർകോട്: വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവാവ്‌ പൊട്ടക്കിണറ്റില്‍ വീണു മരിച്ച നിലയിൽ. നെട്ടണിഗെ  കായര്‍പ്പദവ്‌ പാലക്കൊച്ചിയിലെ ഐത്തപ്പ നായിക്കിന്റെ മകന്‍ ഉമേഷ്‌ കുമാര നായിക്‌ (28)ആണ്‌ മരിച്ചത്‌. കൂലിപ്പണിക്കാരനാണ്‌. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ്‌ ഇയാള്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്‌. അല്‌പസമയം കഴിഞ്ഞ്‌ കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തുള്ളപ്പൊട്ടക്കിണറ്റില്‍ എന്തോ വീഴുന്ന ശബ്‌ദം കേട്ടു. തുടർന്ന്  അയല്‍ക്കാരുടെ സഹായത്തോടെ വീട്ടുകാര്‍  നോക്കിയപ്പോഴാണ്‌ ഉമേഷ് കിടക്കുന്നതായി തോന്നിയത്‌. തുടര്‍ന്ന്‌ സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഫയർ ഫോഴ്സും  …

കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. തളങ്കര തെരുവത്ത് സ്വദേശി ശംസ വീട്ടില്‍ മുസദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു, സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലാണ് അപകടം. മടിവാളയില്‍ നിന്നു ബൊമ്മന ഹള്ളിയിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിവരികയാണ്. മുംതാസ് ആണ് ഭാര്യ. മക്കൾ: ഇജാസ്, സഫ്റിൻ.

ബാങ്കു ജീവനക്കാരിയായ 28 കാരികിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: രണ്ടു വര്‍ഷം മുമ്പ്‌ പ്രണയ വിവാഹിതയായ ബാങ്കുജീവനക്കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കേളോത്തെ സംഗീതിന്റെ ഭാര്യ ശ്രുതി (28)യാണ്‌ മരിച്ചത്‌. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 12 മണിക്ക്‌ ഉണര്‍ന്നപ്പോള്‍ ഭാര്യയെ ഫാനില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ്‌ ഭര്‍ത്താവ്‌ വീട്ടുകാരോട്‌ പറഞ്ഞത്‌.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം  പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി.സംഗീതും ശ്രുതിയും പുതുതല  …

ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കേ കുഴഞ്ഞുവീണ കപ്പല്‍ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: കപ്പല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ എരോല്‍ സ്വദേശി കല്ലട ഗംഗാധരന്റെയും നാരായണിയുടേയും മകന്‍ നീഥിഷ് (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് മരണം. ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാലുമാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യ: ഷിജിന. മകന്‍: റത് വിക്. …

ഉത്തരകാശി തുരങ്ക അപകടം; രക്ഷാ പ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക്; തായ്ലാൻഡ് സംഘത്തിൻ്റെ ഉപദേശം തേടി;കേന്ദ്ര മന്ത്രി വി.കെ സിങ്ങ് രക്ഷാ പ്രവർത്തന മേൽനോട്ടത്തിന് എത്തി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 40 നിര്‍മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു.96 മണിക്കൂറിലേറെയായി തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലാണ് തൊഴിലാളികൾ കഴിയുന്നത്. ചിലർക്ക് ശാരീരികാസ്വസ്ഥതകൾ ഉള്ളതായി റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. രക്ഷാ പ്രവർത്തന മേൽനോട്ടത്തിന് കേന്ദ്ര മന്ത്രി വി.കെ സിങ്ങ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയവർക്ക് അടിയന്തിര ശുശ്രൂഷ നൽകാൻ ഋഷികേശിലെ എയിംസിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.അതിനിടെ 2018-ല്‍ തായ്‌ലൻഡില്‍ വെള്ളപ്പൊക്കമുണ്ടായ ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ …

ഇന്ത്യ 40 വർഷത്തിനിടെ കളിച്ചത്  4 ഫൈനലുകള്‍; ലോക കപ്പ് ഫൈനലിലെ ഇന്ത്യയുടെ മുൻ പ്രകടനങ്ങൾ ഇങ്ങിനെ

വെബ് ഡെസ്ക്: ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചതോടെ ഇന്ത്യ ലോകകപ്പിന്റെ സ്വപ്ന ഫൈനലില്‍. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക. സെമിയില്‍ 50 ഓവറിൽ നാലിന് 397 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ഇന്ത്യ, ന്യൂസിലൻഡിനെ 48.5 ഓവറിൽ 327 റൺസിന് പുറത്താക്കുകയായിരുന്നു. ഈ ജയത്തോടെ, സ്വന്തം മണ്ണിൽ നടന്നുകൊണ്ടിരിക്കുന്ന പുരുഷ ലോക കപ്പ് മത്സരങ്ങളില്‍ മെൻ ഇൻ ബ്ലൂ തോൽവിയറിയാതെ …

നാലുവര്‍ഷം കഴിഞ്ഞിട്ടും സീറ്റും പദവികളും കിട്ടിയില്ല; നടിയും മുന്‍ എംപിയുമായ വിജയശാന്തി ബി.ജെ.പി വിട്ടു

ബംഗളൂരു: ആക്ഷന്‍ ക്വീന്‍ നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ട്വീണ്ടും കോണ്‍ഗ്രസില്‍ ചേരും. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്. ബിജെപി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിക്ക് അവര്‍ രാജിക്കത്ത് നല്‍കി. നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ സാധ്യത. തെലങ്കാന സംസ്ഥാനാധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം …

അനുകരിക്കുന്നത് യുവതികള്‍ മുതല്‍ അമ്മമാര്‍വരെയുള്ളവരുടെ ശബ്ദം, വിവാഹ ദല്ലാളായെത്തി മിമിക്രിയിലൂടെ യുവാക്കളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ആള്‍മാറാട്ടം നടത്തിയ 57 കാരി അറസ്റ്റില്‍

വിവാഹ ദല്ലാളായെത്തി ആള്‍മാറാട്ടം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ലോട്ടറി വില്‍പനക്കാരി അറസ്റ്റില്‍. മാറാടി പള്ളിക്കാവ് പടിഞ്ഞാറയില്‍ വീട്ടില്‍ ഷൈല (57) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. വിവാഹം ആലോചിക്കുന്ന യുവാക്കളുമായി പെണ്‍കുട്ടിയെന്ന മട്ടില്‍ സംസാരിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ഭാഗത്തും പെരുവയിലുമുള്ള യുവാക്കളില്‍നിന്നായി 25 ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് പൊലീസ് പറയുന്നത്. കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളില്‍ ലോട്ടറി വില്പന നടത്തിവരുന്നയാളാണ് ഷൈല. വീടുകളിലെത്തി വിവാഹപ്രായമായ …

“ഇനിയും വേട്ട തുടർന്നാൽ കൊച്ചിയിൽ പൊട്ടിച്ചത് പോലെ കോഴിക്കോടും പൊട്ടിക്കും”; കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: ജില്ല കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തിയതായാണ് വിവരം.ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണ്, പിണറായി പൊലീസ് ഇനിയും വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും എന്നെല്ലാം കത്തില്‍ പറയുന്നു. ഭീഷണിക്കത്തിനെക്കുറിച്ച്‌ സംസ്ഥാന ഇന്‍റലിജൻസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എംഎല്‍) ൻ്റെ പേരിലാണ് കത്ത്. കത്ത് നടക്കാവ് പോലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി …

മരുമകളുമായി പിതാവ് ഒളിച്ചോടിപ്പോയി; ബൈക്കും മോഷ്ടിച്ചെന്ന് മകന്റെ പരാതി

പ്രണയത്തിന് അതിരുകളില്ലെന്നും കണ്ണില്ലെന്നുമെന്ന് ആളുകള്‍ പറയുന്നത് വെറുതെയല്ല.രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ മരുമകളുമായി പ്രണയത്തിലാവുകയും പിന്നീട് അവളോടൊപ്പം ഒളിച്ചോടുകയും ചെയ്ത വിചിത്രമായ ഒരു സംഭവം നടന്നിരിക്കുകയാണ്. ബൈക്ക് മോഷ്ടിച്ച് പിതാവ് തന്റെ ഭാര്യയുമായി ഒളിച്ചോടിപ്പോയതായാണ് ഒരു മകന്റെ പരാതി. രാജസ്ഥാനിലെ സദര്‍ പൊലീസ് സ്റ്റേഷന് സമീപം സിലോര്‍ ഗ്രാമത്തിലാണ് സംഭവം. പവന്‍ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. തന്റെ ഭാര്യയുമായി ഒളിച്ചോടാന്‍ വേണ്ടി പിതാവ് തന്റെ ബൈക്കും മോഷ്ടിച്ചു എന്നും യുവാവ് പൊലീസില്‍ …