കണ്ണൂർ: രണ്ടു വര്‍ഷം മുമ്പ് പ്രണയ വിവാഹിതയായ ബാങ്കുജീവനക്കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കേളോത്തെ സംഗീതിന്റെ ഭാര്യ ശ്രുതി (28)യാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 12 മണിക്ക് ഉണര്‍ന്നപ്പോള്‍ ഭാര്യയെ ഫാനില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് വീട്ടുകാരോട് പറഞ്ഞത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.
സംഗീതും ശ്രുതിയും പുതുതല ബാങ്കിലെ ജീവനക്കാരാണ്. ഇതിനിടയിലാണ് പ്രണയത്തിലായതും രണ്ടുവര്‍ഷം മുമ്പു വിവാഹിതരായതും. ഇരുവര്‍ക്കും ഒരു വയസുള്ള മകളുണ്ട്. എന്തിനാണ് ആത്മഹത്യ ചെയ്‌തതെന്നു വ്യക്തമല്ല. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.