മംഗളൂരു: തോട്ടില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം നവവരന്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ ആര്യാപ്പു ഗ്രാമത്തിലെ വലത്തഡ്ക സ്വദേശി സുജിത്താണ് (27) മരിച്ചത്. ബൊലുവാരു ഗാരേജില്‍ മെക്കാനിക്കായിരുന്നു. ബന്ധുവീട്ടില്‍ എത്തിയ സുജിത് ബേന്ദ്ര തീര്‍ഥത്തിന് സമീപത്തെ സീരെഹോളെ തോട്ടില്‍ കുളിക്കാനിറങ്ങിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ തോട്ടില്‍ തന്നെ കുഴഞ്ഞു വീണു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എട്ട് മാസം മുമ്പാണ് സുജിത്തിന്റെ വിവാഹം നടന്നത്.