കളമശേരി സ്ഫോടനം; അമ്മക്കും സഹോദരിക്കും പിന്നാലെ പ്രവീണും മരിച്ചു; മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി.മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്റെ മകൻ പ്രവീണ്‍ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്.സഹോദരി ലിബിനക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും മരിച്ചത്. ഇതോടെ ആകെ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ 11 നാണ് മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. രാഹുല്‍ അപകടനില തരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page