നാലുവര്‍ഷം കഴിഞ്ഞിട്ടും സീറ്റും പദവികളും കിട്ടിയില്ല; നടിയും മുന്‍ എംപിയുമായ വിജയശാന്തി ബി.ജെ.പി വിട്ടു

ബംഗളൂരു: ആക്ഷന്‍ ക്വീന്‍ നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ട്
വീണ്ടും കോണ്‍ഗ്രസില്‍ ചേരും. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്. ബിജെപി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിക്ക് അവര്‍ രാജിക്കത്ത് നല്‍കി. നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ സാധ്യത. തെലങ്കാന സംസ്ഥാനാധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിടുന്നത്. 2009-ല്‍ ടിആര്‍എസ്സില്‍ നിന്ന് എംപിയായ വിജയശാന്തി 2014-ല്‍ കോണ്‍ഗ്രസിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെത്തുടര്‍ന്നാണ് ബിജെപിയിലെത്തിയത്. കുറച്ചു ദിവസം മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page