കണ്ണൂര്‍ കോര്‍പറേഷനില്‍ പുതുവര്‍ഷത്തില്‍ പുതുമേയര്‍; അധികാരം പങ്കിടുന്നതിനായി മുസ്ലിം ലീഗില്‍ ഗ്രൂപ്പ് പോര്

കണ്ണൂര്‍: നീണ്ട രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടെയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കൈമാറാന്‍ തീരുമാനിച്ചുവെങ്കിലും മുസ്ലിം ലീഗില്‍ അധികാരപദവിയെ കുറിച്ചുളള തര്‍ക്കങ്ങള്‍ തുടരുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായ ഗ്രൂപ്പു പോരാണ് കടുംപിടുത്തത്തോടെ കൈക്കലാക്കിയ രണ്ടുവര്‍ഷത്തെ മേയര്‍പദവി കൈയാളുന്നതില്‍ മുസ്ലിം ലീഗിന് കീറാമുട്ടിയാകുന്നത്. കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുമായ ടി.ഒ മോഹനന്‍ 28-ന് സ്ഥാനമൊഴിയുമെന്നാണ് വിവരം. ഇതോടെ പുതുവര്‍ഷത്തില്‍ പുതുമേയര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ചുമതലയേല്‍ക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസും ബാക്കി പകുതിഭാഗം മുസ്ലിം ലീഗും മേയര്‍ പദവി …

കണ്ണൂരില്‍ ജലവൈദ്യുതി നിലയം തകര്‍ക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി; കാവല്‍ ശക്തമാക്കി പൊലീസ്; ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുളള ജലവൈദ്യുത പദ്ധതി തകര്‍ക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കണ്ണൂര്‍ ജില്ലയിലെ ഏകവൈദ്യുതി നിലയമാണ് ഇരിട്ടി അയ്യന്‍കുന്നിലെ ബാരാപോള്‍. വയനാട്ടില്‍ നിന്നും നേരത്തെ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നാണ് ബാരാപോള്‍ പദ്ധതി തകര്‍ക്കുന്നതിനെ കുറിച്ചു പദ്ധതിയിട്ടതായുളള വിവരം പൊലിസിന് ലഭിച്ചത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് അയ്യന്‍കുന്നില്‍ സ്ഥിരം സാന്നിധ്യമായ മാവോയിസ്റ്റുകളെകുറിച്ചുളള വിവരങ്ങള്‍ ലഭിച്ചത്. ബാരാപോള്‍ തര്‍ക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടംതന്നെയുണ്ടാകും. അതുകൊണ്ടു തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ബാരാപോള്‍ പദ്ധതി പ്രദേശത്ത് സി.സി.ടി.വി ക്യാമറകള്‍ …

കിണറ്റില്‍ ചാടിയ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം

കാസര്‍കോട് : ആളുകള്‍ നോക്കിനില്‍ക്കെ കിണറ്റിൽ ചാടിയ തമിഴ്‌നാട് സ്വദേശിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ദേശീയപാതയ്ക്ക് സമീപം കാസര്‍കോട് കറന്തക്കാട് കവലയിലെ കിണറ്റില്‍ ചാടിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മാരി മുത്തു പാണ്ഡ്യനെയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ കിണറ്റിൽ ചാടിയത്. മാനസികാസാസ്ഥ്യമുള്ളയാളാണ് മാരി മുത്തു പാണ്ഡ്യനെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. കിണറ്റിലെ പൈപ്പില്‍ പിടിച്ച് തൂങ്ങി നിന്നിരുന്ന ഇയാളെ കാസര്‍കോട് അഗ്നിരക്ഷാ സേനയിലെ ഫയര്‍ ഓഫീസറായ ജീവനാണ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്.പിന്നീട്  റെസ്‌ക്യൂ നെറ്റിലേക്ക് മാറ്റി …

അപ്പാർട്ട്മെന്റിൽ സൂക്ഷിച്ചത് 2.75 കിലോ കഞ്ചാവ്; മണിമുണ്ട സ്വദേശി അറസ്റ്റിൽ

കാസർകോട്: ഉപ്പളയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ഫ്‌ളാറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.75 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അര്‍ഷിദിനെ(42)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടയിലാണ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചത്. അര്‍ഷിദ് താമസിക്കുന്ന ഫ്ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. അപ്പാർട്ട്മെന്റിലെ മുറിയിൽ പേപ്പർ കവറുകളിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു …

ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം; എല്‍പിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് കിടിലം സമ്മാനം. രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാന്‍ കാരണം. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പന വില 1757.50 ആകും. മുംബൈയില്‍ 1710 ഉം കൊല്‍ക്കത്തയില്‍ 1868.50, ചെന്നൈയില്‍ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. എല്ലാ …

സുഹൃത്തിന്റെ ഭാര്യയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ശബ്ദസന്ദേശമയച്ചു; മാടായിയിലെ സി.പി.എം പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലയച്ച സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിനെ പാര്‍ട്ടി ഏരിയാ നേതൃത്വം പുറത്താക്കി. സി.പി.എം മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റിയംഗമായ പ്രാദേശികനേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ ഒരു വര്‍ഷത്തെക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സൃഹൃത്തിന്റെ ഭാര്യയ്ക്ക് വാട്ട്‌സ് ആപ്പിലൂടെ അശ്ലീല ശബ്ദ സന്ദേശമയച്ചതിനെ തുടര്‍ന്ന് സുഹൃത്ത് പാര്‍ട്ടി മാടായി ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയായ പാര്‍ട്ടി പ്രാദേശിക …

കര്‍ണാടകയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം 1404 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

ബംഗളൂരു: കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ 1,404 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2021 ല്‍ സംസ്ഥാനത്ത് 1,357 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 28 സംസ്ഥാനങ്ങളില്‍, ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,491 പേരാണ് അവിടെ കൊല്ലപ്പെട്ടത്. ബിഹാര്‍, മഹാരാഷ്ട്ര എന്നിവ യഥാക്രമം 2,930, 2,295 കേസുകളാണ്. കര്‍ണാടകയിലെ കൊലപാതക നിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 2.1 ആണ്, ഏകദേശം 90.2% കേസുകളിലും കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ …

രാത്രി ഫോണ്‍ വിളിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു

രാത്രി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം. ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂരിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജില്‍ ശുചീകരണത്തൊഴിലാളിയാണ് ഭാര്യ മനീഷ. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയത്ത് മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയെന്നും പൊലീസ് പറയുന്നു.ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കറിക്കത്തിയെടുത്ത് മനീഷ ഉമേഷിന്റെ …

ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി;കട ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് നിഗമനം

കൊല്ലം:കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്‌, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും പോളി ടെക്നിക് വിദ്യാര്‍ത്ഥിയായ മകൻ മാധവിനെ കിടക്കയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. മരണത്തിന് കാരണം കടബാധ്യതയെന്നാണ് പൊലീസ് നിഗമനം. കേരളപുരത്ത് പ്രിൻറിംഗ് പ്രസ്സ് നടത്തുകയായിരുന്നു രാജീവ്.2 വർഷത്തിലധികമായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് …

രാത്രി മയക്കുമരുന്ന് വില്‍പന തൊഴില്‍; ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎം.എയുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: ബംഗളൂരുവില്‍ നിന്ന് വില്‍പനക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ഹൗസില്‍ കെ.യൂനൂസിനെ (34)യാണ് എസ്.ഐ ഇ.ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി കുറുമാത്തൂര്‍ നെടുമുണ്ടയില്‍ വാഹനപരിശോധനക്കിടെ ബുള്ളറ്റില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 9.183 ഗ്രാം എം.ഡി.എംഎയാണ് വാഹനത്തില്‍ നിന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് തളിപ്പറമ്പ, കപ്പാലം, മുക്കോല എന്നിവിടങ്ങളില്‍ ഇയാള്‍ …

കെ.സുധാകരന് ആരോഗ്യപ്രശ്‌നങ്ങളും വിവാദ പ്രസ്താവനകളും തിരിച്ചടിയാകുന്നു; പാര്‍ട്ടിക്കുള്ളില്‍ നിന്നും വെല്ലുവിളികള്‍

കണ്ണൂര്‍: തീപ്പൊരി നേതാവായ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് പാര്‍ട്ടിയില്‍ പിടി അയയുന്നുവോയെന്ന ചര്‍ച്ച കോണ്‍ഗ്രസ്സില്‍ നിന്നുയരുന്നു. രാജ്യമെങ്ങും വിദേശത്തും ആരാധാകരുള്ള നേതാവാണെങ്കിലും കഴിഞ്ഞ കുറെക്കാലമായി തൊട്ടതെല്ലാം പിഴച്ച കെ.പി.സി.സി അധ്യക്ഷനായാണ് കെ.സുധാകരനെ പാര്‍ട്ടി വൃത്തങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സംഘ്പരിവാര്‍ അനുകൂല വിവാദ പ്രസ്താവനകളാണ് കെ.സുധാകരനെ വെട്ടിലാക്കുന്നത്. ഇതു കൂടാതെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റവും അടിതെറ്റിച്ചു. എ ഗ്രൂപ്പ് ദുര്‍ബലമായതോടെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിന്റെ കേരള രാഷ്ട്രീയത്തിലുള്ള ഇടപെടലുകളും കെ.സുധാകരനെ നിര്‍വീര്യമാക്കുകയാണ്. അണികളില്‍ …

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനു ജാമ്യം; ബിടി എസിൻ്റെ വീഡിയോ കാണുന്നത് വിലക്കിയതിലുള്ള വിരോധത്താൽ കേസ് കെട്ടിചമച്ചതെന്ന വാദം പരിഗണിച്ച് കോടതി

കൊച്ചി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശിയായ പിതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊറിയന്‍ പോപ്പ് ബാന്റായ ബി.ടി.എസിന്റെ പരിപാടികള്‍ കാണുന്നത് വിലക്കിയതിലുള്ള വിരോധം മൂലമാണ് മകള്‍ തന്നെ പോക്‌സോ കേസില്‍ കുടുക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഗായക സംഘത്തിന്റെ വീഡിയോകള്‍ മത വിശ്വാസത്തിനു എതിരായിരുന്നതിനാല്‍ താനും ഭാര്യയും  മകളെ വിലക്കിയിരുന്നുവെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ സ്വാധീനം മൂലമാണ് പ്രസ്തുത വീഡിയോകള്‍ കാണാന്‍ തുടങ്ങിയതെന്നും ഇവര്‍ക്കൊപ്പമാണ് മകളെന്നും …

ഭര്‍ത്താവിന് വ്യാജ പാസ്പോര്‍ട്ടുണ്ട്; ഭാര്യയുടെ പരാതിയില്‍ ഗൃഹനാഥനെതിരെ കേസ്

കാസര്‍കോട്: ഭര്‍ത്താവിന്റെ കൈവശം വ്യാജ പാസ്പോര്‍ട്ട് ഉണ്ടെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിരിക്കുളം സ്വദേശിനി വടക്കേക്കര വീട്ടില്‍ രജിത(43)യുടെ പരാതിയിലാണ് മടിക്കൈ, കാലിച്ചാംപൊതി സ്വദേശി അമ്പിലേരി വീട്ടില്‍ വി. തമ്പാനെ(58)തിരെ നീലേശ്വരം പൊലീസ് കേസെടുത്തത്. ഭര്‍ത്താവിനു കര്‍ണ്ണാടക മേല്‍വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് ഉണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഡിവൈ.എസ്പിക്കാണ് രജിത പരാതി നല്‍കിയത്. സ്വന്തം മേല്‍വിലാസം മറച്ചു വെച്ച് കര്‍ണ്ണാടക, മംഗളൂരു കളനാടി ന്യൂ പടുപ്പ്, ഹൗസില്‍ മഹാലിംഗയുടെ മകന്‍ തിമ്മണ്ണ എന്ന പേരില്‍ …

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. കാങ്കോല്‍ നോര്‍ത്ത് വായനശാലക്ക് സമീപത്തെ വി.ആതിര (28)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ആണ്‍കുഞ്ഞിന് ജന്മവും നല്‍കിയ ആതിരക്ക് രക്തസമ്മര്‍ദ്ദം കുറയുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം വൈകുന്നേരം നാലുമണിക്ക്. വിവരമറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് കെ.വി.അഭയ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. ബിജെപി- കര്‍ഷകമോര്‍ച്ച സംസ്ഥാന മീഡിയ കോ-കണ്‍വീനര്‍ ഏറ്റുകുടുക്ക എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സി.കെ.രമേശന്റെയും വി.അനുപ്രിയയുടെയും …

ബീവറേജ് ഔട്ട്‌ലറ്റ് ചെറുവത്തൂരിന് നഷ്ടമാകാന്‍ സാധ്യത; സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടു; തുറക്കും വരെ സമരവുമായി ചുമട്ടുതൊഴിലാളികള്‍

കാസര്‍കോട്: കണ്‍സ്യൂമര്‍ഫെഡ് ബീവറേജ് ഔട്ട്‌ലറ്റ് ചെറുവത്തൂരിന് നഷ്ടമാകാന്‍ സാധ്യത. സിപി.എം സംസ്ഥാന നേതൃത്വത്തിനും ചെറുവത്തൂരില്‍ ബീവറേജ് ഔട്ട്‌ലറ്റ് അതൃപ്തിയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും സി.പി.എ ഏരിയാ കമ്മിറ്റി അംഗങ്ങളും നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. അനുകൂലമല്ലാത്ത നിലപാടാണ് സെക്രട്ടറി അറിയിച്ചതെന്നാണ് വിവരം. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനാല്‍ മദ്യശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എം. വി. ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ബാറുടമസ്ഥ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ബാറുകളുടെ …

ഭാര്യയോടുള്ള അരിശം തീർത്തത് റോഡരുകിലെ കാറുകളോട്; 20 കാറുകൾ അടിച്ചു തകർത്തു; യുവാവ് പിടിയിൽ

ചെന്നൈ:ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ഇരുപതോളം കാറുകള്‍ അടിച്ചുതകര്‍ത്ത് യുവാവ്. ചെന്നൈ സ്വദേശിയായ ബൂബാലൻ (35) ആണ് കുടുംബവഴക്കിന്റെ പേരില്‍ കാറുകള്‍ നശിപ്പിച്ചത്.തകര്‍ന്ന ഇരുപത് കാറുകളില്‍ മിക്കതും ഒരു സെക്കൻഹാൻഡ് കാര്‍ ഷോറൂം ഉടമസ്ഥന്റേതായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഷോറൂം ഉടമ നശിച്ച നിലയിലുളള കാറുകളെ കണ്ടത്. ഇതോടെ ഉടമ ചെന്നൈ പൊലീസിന് പരാതി നല്‍കുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. ദേഷ്യത്തോടെ യുവാവ് കാറുകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.തുടര്‍ന്ന് ബൂബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. …

ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം:പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ് തീ കൊളുത്തി മരിച്ചു.രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികില്‍സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു.

യുപിയില്‍ മദ്യത്തിന്റെ വില വില കുറച്ചു; ഗ്രെയിന്‍ ആല്‍ക്കഹോള്‍ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഈ സംസ്ഥാനം

ഗ്രെയിന്‍ ആല്‍ക്കഹോളിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ എക്സൈസ് നയം നടപ്പാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിര്‍മ്മിക്കുന്ന മദ്യത്തെ മുന്‍പ് ഒന്‍പത് വിഭാഗങ്ങളിലായാണ് സംസ്ഥാനത്ത് വിറ്റിരുന്നത് എന്നാല്‍ ഇപ്പോള്‍ അത് നാല് എണ്ണം മാത്രമായി ചുരുങ്ങിയതായി എക്‌സൈസ് കമ്മീഷ്ണറായ സെന്തില്‍ പാണ്ഡ്യന്‍ പറഞ്ഞു. മൊളാസ്സസ് ആല്‍ക്കഹോളിന് പകരം ഗ്രെയിന്‍ ആള്‍ക്കഹോള്‍ ഉപയോഗിക്കാനാണ് ഉത്തര്‍പ്രദേശ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ആഗോള തലത്തിലെ അതിന്റെ ഗുണമേന്മയെ ചൂണ്ടിക്കാട്ടിയാണ് …