കണ്ണൂര്‍ കോര്‍പറേഷനില്‍ പുതുവര്‍ഷത്തില്‍ പുതുമേയര്‍; അധികാരം പങ്കിടുന്നതിനായി മുസ്ലിം ലീഗില്‍ ഗ്രൂപ്പ് പോര്

കണ്ണൂര്‍: നീണ്ട രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടെയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കൈമാറാന്‍ തീരുമാനിച്ചുവെങ്കിലും മുസ്ലിം ലീഗില്‍ അധികാരപദവിയെ കുറിച്ചുളള തര്‍ക്കങ്ങള്‍ തുടരുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായ ഗ്രൂപ്പു പോരാണ് കടുംപിടുത്തത്തോടെ കൈക്കലാക്കിയ രണ്ടുവര്‍ഷത്തെ മേയര്‍പദവി കൈയാളുന്നതില്‍ മുസ്ലിം ലീഗിന് കീറാമുട്ടിയാകുന്നത്. കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുമായ ടി.ഒ മോഹനന്‍ 28-ന് സ്ഥാനമൊഴിയുമെന്നാണ് വിവരം. ഇതോടെ പുതുവര്‍ഷത്തില്‍ പുതുമേയര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ചുമതലയേല്‍ക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസും ബാക്കി പകുതിഭാഗം മുസ്ലിം ലീഗും മേയര്‍ പദവി പങ്കുവയ്ക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ഡിമാന്‍ഡിനു മുന്‍പില്‍ വഴങ്ങിയ കോണ്‍ഗ്രസ് കഴിഞ്ഞ ജൂണില്‍ തന്നെ മേയര്‍ പദവി കൈമാറേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായ വൈമനസ്യം ഈക്കാര്യത്തില്‍ തീരുമാനം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ലീഗ് സമ്മര്‍ദ്ദതന്ത്രവുമായി രംഗത്തുവന്നതോടെയാണ് അവരെ പിണക്കിയാല്‍ കാലുവാരുമെന്ന ഭയത്താല്‍ കോണ്‍ഗ്രസ് മേയര്‍ പദവി കൈമാറാന്‍ തീരുമാനിച്ചത്. മേയര്‍ സ്ഥാനത്തിനെ ചൊല്ലിയുളള ലീഗിലെ ചേരിതിരിവും കോണ്‍ഗ്രസിന് ഗുണകരമായി. മുസ്ലിം ലീഗ് പാര്‍ലമെന്ററിപാര്‍ട്ടി നേതാവായ മുസ്ലിഹ് മഠത്തില്‍ മേയറാകുന്നതില്‍ ലീഗിന് ഒരുവിഭാഗത്തിന് താല്‍പര്യമില്ല. ഡെപ്യൂട്ടി മേയര്‍ കെ.ഷബീനയെ മേയറാക്കണമെന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ സയ്യിദ് സിയാദ് തങ്ങളുടെ പേരും ഒരുവിഭാഗം മുന്നോട്ടുവക്കുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസിലും തര്‍ക്കമുണ്ട്. പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഇന്ദിരയെ ഡെപ്യൂട്ടി മേയറാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീനു വേണ്ടിയും ചിലര്‍ വാദിക്കുന്നുണ്ട്. 55- അംഗ കണ്ണൂര്‍ കോര്‍പറേഷനിലേക്ക് യു.ഡി. എഫിന്റെ 35-പേരാണ് ജയിച്ചത്. കോണ്‍ഗ്രസ് -21, മുസ്ലിം ലീഗ് 14 എന്നിങ്ങനെയാണ് അംഗസംഖ്യ. ഇതില്‍ മുന്‍ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കി. എല്‍.ഡി. എഫിന് 19-കൗണ്‍സിലര്‍മാരാണുളളത്. സി.പി. എം17, സി.പി. ഐ 2, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ അംഗനില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page