ഭാര്യയോടുള്ള അരിശം തീർത്തത് റോഡരുകിലെ കാറുകളോട്; 20 കാറുകൾ അടിച്ചു തകർത്തു; യുവാവ് പിടിയിൽ

ചെന്നൈ:ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ഇരുപതോളം കാറുകള്‍ അടിച്ചുതകര്‍ത്ത് യുവാവ്. ചെന്നൈ സ്വദേശിയായ ബൂബാലൻ (35) ആണ് കുടുംബവഴക്കിന്റെ പേരില്‍ കാറുകള്‍ നശിപ്പിച്ചത്.തകര്‍ന്ന ഇരുപത് കാറുകളില്‍ മിക്കതും ഒരു സെക്കൻഹാൻഡ് കാര്‍ ഷോറൂം ഉടമസ്ഥന്റേതായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഷോറൂം ഉടമ നശിച്ച നിലയിലുളള കാറുകളെ കണ്ടത്. ഇതോടെ ഉടമ ചെന്നൈ പൊലീസിന് പരാതി നല്‍കുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. ദേഷ്യത്തോടെ യുവാവ് കാറുകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.തുടര്‍ന്ന് ബൂബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോട് വഴക്കിട്ട ദേഷ്യത്തിലാണ് കാറുകള്‍ അടിച്ചുതകര്‍ത്തതെന്ന് യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page