ബീവറേജ് ഔട്ട്‌ലറ്റ് ചെറുവത്തൂരിന് നഷ്ടമാകാന്‍ സാധ്യത; സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടു; തുറക്കും വരെ സമരവുമായി ചുമട്ടുതൊഴിലാളികള്‍

കാസര്‍കോട്: കണ്‍സ്യൂമര്‍ഫെഡ് ബീവറേജ് ഔട്ട്‌ലറ്റ് ചെറുവത്തൂരിന് നഷ്ടമാകാന്‍ സാധ്യത. സിപി.എം സംസ്ഥാന നേതൃത്വത്തിനും ചെറുവത്തൂരില്‍ ബീവറേജ് ഔട്ട്‌ലറ്റ് അതൃപ്തിയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും സി.പി.എ ഏരിയാ കമ്മിറ്റി അംഗങ്ങളും നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. അനുകൂലമല്ലാത്ത നിലപാടാണ് സെക്രട്ടറി അറിയിച്ചതെന്നാണ് വിവരം. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനാല്‍ മദ്യശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എം. വി. ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ബാറുടമസ്ഥ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ബാറുകളുടെ 2.5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ മദ്യ വില്പനശാലകള്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതായി സൂചനയുണ്ട്. അതേസമയം ചുമട്ടു തൊഴിലാളികളും സി.പി.എ ഏരിയാ കമ്മിറ്റിയും ചെറുവത്തൂരില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മദ്യശാല സ്ഥാപിക്കാന്‍ ചെറുവത്തൂരിലെ മറ്റുസ്ഥലങ്ങളും പാര്‍ടിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. പുതിയ കെട്ടിടം ലഭിച്ചാല്‍ തന്നെ പ്രാദേശിക സമരത്തിനും സാധ്യതയുണ്ട്. മദ്യശാല ചെറുവത്തൂരില്‍ നിന്നും മാറ്റുന്നതിനെ എന്ത് വിലകൊടുത്തും തടയുമെന്ന് സിഐടിയു ചുമട്ടുതൊഴിലാളികളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊടി കുത്തി സമരവും ആരംഭിച്ചിട്ടുണ്ട്. സ്റ്റോക്കെടുപ്പ് നടത്താന്‍ അനവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. നവംബര്‍ 23-നാണ് ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല പ്രവര്‍ത്തനമാരംഭിച്ചത്. 24 മണിക്കൂര്‍ തികയുന്നതിന് മുമ്പേ ഉന്നതെ നേതാവിന്റെ ഇടപെടലില്‍ മദ്യ വില്പനശാല പൂട്ടുകയും ചെയ്തു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ചുമട്ടുതൊഴിലാളി യൂണിയന്റെ ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page