ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി;കട ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് നിഗമനം



കൊല്ലം:കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്‌, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും പോളി ടെക്നിക് വിദ്യാര്‍ത്ഥിയായ മകൻ മാധവിനെ കിടക്കയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. മരണത്തിന് കാരണം കടബാധ്യതയെന്നാണ് പൊലീസ് നിഗമനം.

കേരളപുരത്ത് പ്രിൻറിംഗ് പ്രസ്സ് നടത്തുകയായിരുന്നു രാജീവ്.2 വർഷത്തിലധികമായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്ന വിവരം. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ജീവനക്കാര്‍ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page