പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. കാങ്കോല്‍ നോര്‍ത്ത് വായനശാലക്ക് സമീപത്തെ വി.ആതിര (28)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ആണ്‍കുഞ്ഞിന് ജന്മവും നല്‍കിയ ആതിരക്ക് രക്തസമ്മര്‍ദ്ദം കുറയുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം വൈകുന്നേരം നാലുമണിക്ക്. വിവരമറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് കെ.വി.അഭയ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. ബിജെപി- കര്‍ഷകമോര്‍ച്ച സംസ്ഥാന മീഡിയ കോ-കണ്‍വീനര്‍ ഏറ്റുകുടുക്ക എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സി.കെ.രമേശന്റെയും വി.അനുപ്രിയയുടെയും മകളാണ്. ഏക സഹോദരി: അനശ്വര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page