കിണറ്റില്‍ ചാടിയ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം


കാസര്‍കോട് : ആളുകള്‍ നോക്കിനില്‍ക്കെ കിണറ്റിൽ ചാടിയ തമിഴ്‌നാട് സ്വദേശിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ദേശീയപാതയ്ക്ക് സമീപം കാസര്‍കോട് കറന്തക്കാട് കവലയിലെ കിണറ്റില്‍ ചാടിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മാരി മുത്തു പാണ്ഡ്യനെയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ കിണറ്റിൽ ചാടിയത്. മാനസികാസാസ്ഥ്യമുള്ളയാളാണ് മാരി മുത്തു പാണ്ഡ്യനെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. കിണറ്റിലെ പൈപ്പില്‍ പിടിച്ച് തൂങ്ങി നിന്നിരുന്ന ഇയാളെ കാസര്‍കോട് അഗ്നിരക്ഷാ സേനയിലെ ഫയര്‍ ഓഫീസറായ ജീവനാണ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്.പിന്നീട്  റെസ്‌ക്യൂ നെറ്റിലേക്ക് മാറ്റി കരയില്‍ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ കയറുപയോഗിച്ച് ഇദ്ദേഹത്തെ കരയ്ക്ക് എത്തിക്കുകയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ശുഷ്രൂഷ നല്‍കുകയും ചെയ്തു. സ്റ്റേഷന്‍  ഓഫീസറുടെ ചുമതലയുണ്ടായിരുന്ന സന്തോഷ്‌കുമാര്‍, കെ.ബി.മനോഹരന്‍, ഷംനാദ്, സുരാജ്, വിജിന്‍, ഷഹാദ്, അനീഷ്, രാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page