പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനു ജാമ്യം; ബിടി എസിൻ്റെ വീഡിയോ കാണുന്നത് വിലക്കിയതിലുള്ള വിരോധത്താൽ കേസ് കെട്ടിചമച്ചതെന്ന വാദം പരിഗണിച്ച് കോടതി

കൊച്ചി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശിയായ പിതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊറിയന്‍ പോപ്പ് ബാന്റായ ബി.ടി.എസിന്റെ പരിപാടികള്‍ കാണുന്നത് വിലക്കിയതിലുള്ള വിരോധം മൂലമാണ് മകള്‍ തന്നെ പോക്‌സോ കേസില്‍ കുടുക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഗായക സംഘത്തിന്റെ വീഡിയോകള്‍ മത വിശ്വാസത്തിനു എതിരായിരുന്നതിനാല്‍ താനും ഭാര്യയും  മകളെ വിലക്കിയിരുന്നുവെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ സ്വാധീനം മൂലമാണ് പ്രസ്തുത വീഡിയോകള്‍ കാണാന്‍ തുടങ്ങിയതെന്നും ഇവര്‍ക്കൊപ്പമാണ് മകളെന്നും ഹര്‍ജിയില്‍ പറഞ്ഞു.2020 ജൂണ്‍ മുതല്‍ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പേടി കാരണം ആരോടും പരാതി പറഞ്ഞില്ലെന്നുമാണ് പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്. പിതാവിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവില്ലെന്നും അന്വേഷണം പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജിയെ  എതിര്‍ത്തു.
ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉന്നയിക്കുന്നതെങ്കിലും പ്രതിയുടെ വാദങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന അഭിപ്രായത്തോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അരലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page