അപ്പാർട്ട്മെന്റിൽ സൂക്ഷിച്ചത് 2.75 കിലോ കഞ്ചാവ്; മണിമുണ്ട സ്വദേശി അറസ്റ്റിൽ

കാസർകോട്: ഉപ്പളയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ഫ്‌ളാറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.75 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അര്‍ഷിദിനെ(42)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടയിലാണ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചത്. അര്‍ഷിദ് താമസിക്കുന്ന ഫ്ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. അപ്പാർട്ട്മെന്റിലെ മുറിയിൽ പേപ്പർ കവറുകളിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കഞ്ചാവ്. രണ്ട് കവറുകളിലായി സൂക്ഷിച്ച 2.75 കിലോ കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞദിവസം മംഗളൂരുവിൽ നിന്ന് അപ്പാർട്ട്മെന്റിൽ എത്തിച്ചതാനെന്നു പ്രതി മൊഴി നൽകി. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലുള്ള സൈനബ അപ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കാസർഗോഡ് കോടതിയിൽ ഹാജരാക്കും.
കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീനിവാസന്‍ പത്തില്‍, എക്സൈസ് ഓഫീസര്‍മാരായ രമേശന്‍, എം ഹമീദ്, അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page