കര്‍ണാടകയില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം 1404 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

ബംഗളൂരു: കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ 1,404 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2021 ല്‍ സംസ്ഥാനത്ത് 1,357 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 28 സംസ്ഥാനങ്ങളില്‍, ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,491 പേരാണ് അവിടെ കൊല്ലപ്പെട്ടത്. ബിഹാര്‍, മഹാരാഷ്ട്ര എന്നിവ യഥാക്രമം 2,930, 2,295 കേസുകളാണ്. കര്‍ണാടകയിലെ കൊലപാതക നിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 2.1 ആണ്, ഏകദേശം 90.2% കേസുകളിലും കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 353 കൊലപാതകങ്ങളാണ് നടന്നത്. പ്രണയബന്ധങ്ങളുടെ പേരില്‍ 44 കൊല നടന്നു. ഇരകളായവരില്‍ 1,007 പേര്‍ പുരുഷന്മാരും 394 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ ട്രാന്‍സ്ജഡറുകളുമാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കൊലപാതക കേസുകള്‍ വര്‍ധിക്കുന്നതായും റിപോര്‍ട്ടിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page