സുഹൃത്തിന്റെ ഭാര്യയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ശബ്ദസന്ദേശമയച്ചു; മാടായിയിലെ സി.പി.എം പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലയച്ച സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിനെ പാര്‍ട്ടി ഏരിയാ നേതൃത്വം പുറത്താക്കി. സി.പി.എം മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റിയംഗമായ പ്രാദേശികനേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ ഒരു വര്‍ഷത്തെക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സൃഹൃത്തിന്റെ ഭാര്യയ്ക്ക് വാട്ട്‌സ് ആപ്പിലൂടെ അശ്ലീല ശബ്ദ സന്ദേശമയച്ചതിനെ തുടര്‍ന്ന് സുഹൃത്ത് പാര്‍ട്ടി മാടായി ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയായ പാര്‍ട്ടി പ്രാദേശിക നേതാവിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടിബ്രാഞ്ചില്‍ നിന്നും ഒരു വര്‍ഷത്തെ ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ കൈമാറിയാണ് യുവതിയുടെ ഭര്‍ത്താവ് പാര്‍ട്ടി ഏരിയാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയത്. നേരത്തെ ആരോപണ വിധേയനായ പാര്‍ട്ടി പ്രാദേശികനേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ചിലര്‍ രാജി ഭീഷണി മുഴക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി പാര്‍ട്ടി നേതൃത്വം രംഗത്തുവന്നതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page