സെര്‍വിക്കല്‍ കാന്‍സര്‍; നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ(32)അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്നും പറയുന്നു. ‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.”- എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.2013 ല്‍ പുറത്തിറങ്ങിയ …

മനുഷ്യക്കടത്ത് സംഘവുമായി ബന്ധമെന്ന് സംശയം? വ്യാജ പാസ്പോര്‍ട്ടും സീലുകളുമായി മൂന്നംഗ സംഘം അറസ്റ്റില്‍

കാസര്‍കോട്: വ്യാജ പാസ്പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്ന സംഘം അറസ്റ്റില്‍. നിരവധി രേഖകളും വ്യാജ സീലുകളും മൂന്നു പാസ്പോര്‍ട്ടുകളും പിടികൂടി. കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ജുമാമസ്ജിദിനു സമീപത്തെ പുതിയകണ്ടം ഹൗസിലെ എം എ അഹമ്മദ് അബ്രാര്‍ (26), എംഎ സാബിത്ത് (25), പടന്നക്കാട്, കരുവളം ഇഎംഎസ് ക്ലബ്ബിനു സമീപത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്വാന്‍(25) എന്നിവരെയാണ് ബേഡകം എസ്.ഐ എം ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും മൂന്ന് വ്യാജ പാസ്‌പോര്‍ട്ട്, 37 …

കാസർകോട് മാന്യ വയലില്‍ കോഴിയങ്കം; 3 പേര്‍ അറസ്റ്റില്‍

കാസർകോട്: നിരോധനം ലംലിച്ച് കാസർകോട് വ്യാപകമായി കോഴിയങ്കം.ബേള, മാന്യ, വെങ്കിട്ടരമണ ക്ഷേത്രത്തിന്റെ പിന്‍ ഭാഗം വയലില്‍ കോഴിയങ്കം നടത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തു. ബേള, ചുക്കിനടുക്ക, ഹൗസിലെ കൃഷ്ണ കുമാര്‍(40), പാണ്ടി, തിമ്മനഗുണ്ടി ഹൗസിലെ ടി.എസ് വിനോദ് കുമാര്‍(26), ബേള, ദേവരക്കരെയിലെ എം.സതീഷ്(38) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ. എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്.കളി സ്ഥലത്തു നിന്നു പത്ത് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് സംഭവം.  രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

പാലക്കുന്ന് ഭഗവതി ക്ഷേത്ര കലം കനിപ്പ് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കാസര്‍കോട്: നാടിന്റെ ഐശ്വര്യത്തിനും പാപനാശത്തിനുമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര കലം കനിപ്പ് മഹോത്സവത്തിന് ഇന്ന് ആയിരങ്ങളെത്തി. കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണത്തിന് ഭക്തി സാന്ദ്രമായ തുടക്കം. മാറാവ്യാധികളില്‍ നിന്ന് രക്ഷ നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും കുടുംബത്തിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി ദേവീസന്നിധിയില്‍ നടത്തുന്ന പ്രാര്‍ഥനാ സമര്‍പ്പണമാണ് കലം കനിപ്പ് മഹോത്സവം.രണ്ട് ദിവസങ്ങളിലായാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. രാവിലെ ഭണ്ഡാരവീട്ടില്‍ നിന്നുള്ള പണ്ടാരക്കലം പടിഞ്ഞാറ്റയില്‍നിന്ന് അതിനായി നിയുക്തയായ സ്ത്രീ ഏറ്റുവാങ്ങി.ഭണ്ഡാരവീട്ടില്‍ നിന്ന് ഭണ്ഡാരക്കലം എഴുന്നള്ളിക്കുന്നതോടെയാണ് നിവേദ്യ സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്. വ്രതശുദ്ധിയോടെ …

കോണ്‍ഗ്രസിനെതിരെ ലീഗ്; മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത്തവണ മൂന്നാം സീറ്റ് കിട്ടിയേ തീരുവെന്നും നേരത്തെ പറയുന്ന പോലെയല്ല ഇക്കുറി ലീഗ് ആവശ്യം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. അത് കിട്ടിയേ തീരു. ഈ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ല. വിഷയത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. വയനാട് അനുവദിക്കുന്നില്ലെങ്കില്‍ കാസര്‍കോട് നിര്‍ബന്ധമായും …

മാലിന്യം നീക്കാന്‍ മാത്രമല്ല; നെല്ല് കൊയ്യാനും ഹരിത കര്‍മ്മ സേന റെഡി

കാസര്‍കോട്: മാലിന്യ ശേഖരണത്തിന് മാത്രമല്ല, മറ്റു തൊഴിലുകള്‍ ചെയ്യാനും തൃക്കരിപ്പൂരിലെ ഈ ഹരിത കൂട്ടായ്മ റെഡിയാണ്. പാടത്ത് വിളഞ്ഞ് പാകമായ നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ ആശയക്കുഴപ്പത്തിലായിരുന്നു കൊയോങ്കര സ്വദേശിനി ദിവ്യ. ഹരിത കര്‍മ സേനാ അംഗം കൂടിയായ ദിവ്യ ഇക്കാര്യം സഹപ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്തു. നെല്ല് കൊയ്യാന്‍ തയ്യാറാണെന്ന് ഹരിത കര്‍മ സേന അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവയും ഭരണ സമിതി അംഗങ്ങളും പൂര്‍ണ പിന്തുണ നല്‍കുയായിരുന്നു. അങ്ങനെ പഞ്ചായത്തിലെ 42 ഹരിത കര്‍മ്മ …

അച്ഛനോടുള്ള വൈരാഗ്യം, 11 വയസ്സുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്നു; സംഭവത്തെ തുടർന്ന് ബംഗാളിലെ മാൾഡയിൽ സംഘർഷം

പശ്ചിമ ബംഗാളിലെ മാൾഡയിൽ 11 വയസ്സുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. കുട്ടിയുടെ അച്ഛന്‍ പൊതുസ്ഥലത്ത് വെച്ച് ബന്ധുവിനെ അപമാനിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് പെൺകുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കൊലപ്പെടുത്തുന്നതിന്‌ മുന്‍പ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജനുവരി 29 മുതൽ കുട്ടിയെ കാണാതായിരുന്നു. പെൺകുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെൺകുട്ടിയും ഇരുപത്തി ഏഴുകാരനായ ബന്ധുവും ഒരുമിച്ച് പോകുന്നത് കാണാമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് …

മാനന്തവാടി നഗരത്തില്‍ കാട്ടാന; എത്തിയത് കര്‍ണാടക വനമേഖലയില്‍ നിന്നും; 144 പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി നഗരത്തില്‍ ഭീതി വിതച്ച് ഇറങ്ങിയത് കര്‍ണാടകത്തിലെ വനമേഖലയില്‍ നിന്നാണെന്ന് സൂചന. ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ റേഞ്ചില്‍ നിന്നും ജനുവരി 16 ന് പിടികൂടിയ ആനയാണിതെന്നും തിരിച്ചറിഞ്ഞു. പിടികൂടിയതിനുശേഷം ഈ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നു. മാനന്തവാടി നഗരത്തില്‍ എത്തിയ ആനയ്ക്കും റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമായതോടെയാണ് ആനയെ തിരിച്ചറിഞ്ഞത്. റേഡിയോ കോളറില്‍ നിന്നുള്ള ട്രാക്കിങ് ഡാറ്റ അടക്കം എല്ലാ വിവരങ്ങളും കര്‍ണാടക വനംവകുപ്പിന് കൈമാറി. ആനയെ പിടികൂടാന്‍ കേരള വനംവകുപ്പ് …

വിദ്യാർത്ഥി സമരത്തിന് പിന്നാലെ സംഘർഷം; കോഴിക്കോട് NIT ക്യാംപസ് അടച്ചു; പ്രാണപ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചു

കോഴിക്കോട്:കോഴിക്കോട് എൻഐടിയില്‍ ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ക്യാംപസ് അടച്ചു. ഇന്നുമുതല്‍ നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു.ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റിവെച്ചതായും  വിദ്യാർഥികളോട് ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ  പ്രതിഷേധം നടത്തിയതിന് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്തതിനെതിരെ ഇന്നലെ ക്യാംസിനകത്തും പുറത്തും വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിയുടെ സസ്പെൻഷൻ താല്‍ക്കാലികമായി പിൻവലിക്കാൻ …

സ്കൂളിൽ വച്ച് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: സ്കൂളില്‍ കളിക്കുന്ന സമയത്ത് വീണ് പരിക്ക് പറ്റി ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്കൂള്‍ വിദ്യാർത്ഥി ആരോണ്‍ വി.വർഗീസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സ്കൂളില്‍ വീണ് ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം . അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തു. ഇന്നലെ വൈകിട്ട് സ്കൂളില്‍ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും …

ദിവസം 18 ലിറ്റർ പാൽ തരും; എരുമക്കായി ഓൺലൈനിൽ 10000 അഡ്വാൻസ് പണം അടച്ചു കാത്തിരുന്നു; പിന്നീട് ക്ഷീര കർഷകന് സംഭവിച്ചത്

ഓൺലൈനായി എരുമയെ വാങ്ങാൻ പണം നൽകിയ ക്ഷീരകർഷകന് നഷ്ടമായത് അഡ്വാൻസ് നൽകിയ പണം. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷിരകർഷകൻ സുനിൽ കുമാറിനാണ് പണം നഷ്ടമായത്. ദിവസം 18 ലിറ്റർ പാൽ തരുന്ന എരുമക്കായി 55,000 രൂപ പറഞ്ഞുറപ്പിച്ചിരുന്നു. ഇതിൽ എരുമയ്ക്കായി മുൻകൂർ നൽകിയ പതിനായിരം രൂപയാണ് നഷ്ടമായത്.യൂട്യൂബിൽ കണ്ട വീഡിയോ കണ്ടാണ് എരുമയെ വാങ്ങാൻ തീരുമാനിച്ചത്. വീഡിയോയിൽ നൽകിയിരുന്ന ഫോൺ നമ്പരിൽ രാജസ്ഥാനിലെ കിഷൻ ഭയ്യാ ഡയറി ഫാമിലേക്ക് വിളിച്ച് സുനിൽ എരുമയെ ബുക്ക് ചെയ്തു. ജയ്പൂർ …

അശ്ളീല വീഡിയോ നിരന്തരം കാണുന്നു;14 വയസുള്ള മകനെ അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി

മുംബൈ:മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.സോലാപൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം. മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13ന് മകന്‍ വിശാലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കേസിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം …

മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം; പിടികൂടാൻ എത്തിയ പൊലീസുകാരനെയും ആക്രമിച്ചു

ആലുവ: മദ്യലഹരിയിൽ അക്രമാസക്തനായി ഇതര സംസ്ഥാന തൊഴിലാളി പൊലീസുകാരനെ ആക്രമിച്ചു. ആലുവ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് കല്ലേറിൽ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ പൊലീസുകാരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആലുവ ജലശുദ്ധീകരണശാലയ്ക്ക് അടുത്താണ് സംഭവം. മദ്യലഹരിയിൽ ആയ ബംഗാൾ സ്വദേശി കാറുകൾക്ക് നേരെ കല്ലെറിഞ്ഞ് അക്രമം നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് യുവാവിനെ …

രണ്ടാം ഭാര്യയെ ബന്ദിയാക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം പിഴയും ശിക്ഷ

കണ്ണൂർ: കതിരൂരില്‍ രണ്ടാം ഭാര്യയെ വീട്ടിനകത്ത് ബന്ദിയാക്കി മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വയല്‍പീടിക ശ്രീനാരായണമഠത്തിന് സമീപം കോയ്യോടന്‍ വീട്ടില്‍ കെ വി പത്മനാഭനെ (55)യാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ വി മൃദുല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പത്മനാഭന്റെ രണ്ടാം ഭാര്യ നായാട്ടുപാറ കോവൂരിലെ ശ്രീജ (36)യെയാണ് കൊലപ്പെടുത്തിയത്. …

ട്രയിനിൽ നിന്നു വീണ് വൃദ്ധയുടെ ഇരുകാലുകളും അറ്റു

പാലക്കാട്: ട്രയിനിൽ നിന്നു കാൽ വഴുതി വീണ വൃദ്ധയുടെ ഇരുകാലുകളും അറ്റു. ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നു ട്രയിനിൽ കയറുന്നതിനിടയിലാണ് പാലക്കാടുകാരിയായ മേരിക്കുട്ടി (63) കാൽ വഴുതി വീണത്. മകനും ഒപ്പമുണ്ടായിരുന്നു.അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് വിവരം. ട്രെയിനിനടിയിൽപ്പെട്ട ഇവരുടെ ഇരുകാലുകളും അറ്റുപോയി. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; എസ്ഡിപിഐ പഞ്ചായത്ത് അംഗം അടക്കം 4 പേർ അറസ്റ്റിൽ

ആലപ്പുഴ: രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്‌ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌ത കേസിൽ നാലു പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ മോൻ(42), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയിൽ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്. രാവിലെ തന്നെ അറസ്‌റ്റിലായ നസീറിനെ റിമാൻഡ് ചെയ്തു.കലാപാഹ്വാനത്തിനാണു ആലപ്പുഴ സൗത്ത് പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് …

അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട് തേങ്ങി

കാസർകോട്: അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരണത്തിന് കീഴടങ്ങി. മുളിയാർമാസ്തികുണ്ടിൽ താമസിക്കുന്ന പ്രവാസി സലാമി ൻ്റെയും മിസ്രിയയുടെയും മകൾസജമറിയ(9) ആണ് മരിച്ചത്. തലശ്ശേരിയിലെ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. എട്ടു മാസത്തോളമായി ചികിൽസയിലായിരുന്നു.ഇന്ദിരാനഗർ ഔട്ട്ലുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ്. രാത്രിയോടെമാലിക് ദിനാർ പള്ളിയിൽ ഖബറടക്കും. ശിബ്ല,സഫ എന്നിവരാണ് സഹോദരങ്ങൾ. വിദ്യാർത്ഥിയുടെ അകാലത്തിലുള്ള മരണം നാടിൻ്റെ നൊമ്പരമായി.

മാഹിയില്‍ കാറില്‍ കടത്തിയ 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി; സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മാഹി: മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍(40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന(45) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ ഡിക്കിയില്‍ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൊടകര പാലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.