‘മദ്യം വാങ്ങാന്‍ കഷ്ടപ്പാടുകള്‍..’; കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും; നവകേരള സദസില്‍ മദ്യപന്‍ നല്‍കിയ അപേക്ഷയില്‍ ഉടനടി നടപടി

നവകേരള സദസ്സില്‍ മദ്യപന്‍ നല്‍കിയ അപേക്ഷയില്‍ ഉടന്‍ നടപടി.പാലക്കാട് സ്വദേശി ഷിബുവിന്റെ പരാതിയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. പഞ്ചായത്തിലെ ബീവറേജ് ഔട്ട്‌ലറ്റിലേക്ക് കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയില്‍ നിന്നാലും, മദ്യം കിട്ടാന്‍ സമയം എടുക്കുന്നു എന്നുള്ളതായിരുന്നു ഷിബുവിന്റെ പ്രധാന പരാതി. മാത്രമല്ല മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് സ്ഥലപരിമിതി ഒരു പ്രശ്‌നമാണെന്നും ഇതു പരിഹരിക്കണമെന്നും ഷിബു ആവശ്യപ്പെട്ടിരുന്നു. നീണ്ട വരി ഒഴിവാക്കാന്‍ നടപടി വേണമെന്നും പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഷിബു തന്റെ ആവശ്യങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഷിബു നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ …

കുളിമുറിയില്‍ ഒളിക്യാമറ വച്ച്‌ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി;  യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ യുവഡോക്ടർ അറസ്റ്റില്‍. ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയായ ദന്ത ഡോക്ടർ ആണ് പിടിയിലായത്. പെൻ ക്യാമറയിലാണ്   ദൃശ്യങ്ങള്‍ പകർത്തിയത്. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വീട്ടുടമയുടെ മകൻ ഇബ്രഹാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തുകയും ഇവയില്‍ ചിലത് സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യാനും പ്രതി ശ്രമിച്ചു.വീട് വൃത്തിയാക്കുന്നതിനിടയിലാണ് കുളിമുറിയുടെ തറയില്‍ ഒരു പേന പോലുള്ള ഉപകരണം വീണു കിടക്കുന്നത് …

13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛന് 83 വർഷം തടവും ഒരു ലക്ഷം പിഴയും

കൊച്ചി:അസം സ്വദേശിയായ 13കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.പെരുമ്പാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവിനോടൊപ്പം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ഇവരുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പ്രതി ഇവര്‍ക്കൊപ്പം താമസമാക്കുകയും ചെയ്തു. മാതാവ് വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച …

കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അബ്ബാസ് ബീഗത്തെ തെരഞ്ഞെടുത്തു

കാസര്‍കോട്: മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. അഡ്വ. ബിഎം മുനീര്‍ രാജിവച്ച് തന്നെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നഗരസഭാ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അബ്ബാസ് ബീഗത്തിന് 20 വോട്ടും ബിജെപിയിലെ പി രമേശിന് 14 വോട്ടും ലഭിച്ചു. സിപിഎമ്മിന്റെ ഒരു അംഗത്തിന്റെയും സ്വതന്ത്രരായ രണ്ടു കൗണ്‍ലിലര്‍മാരുടെയും വോട്ട് അസാധുവായി. ചെയര്‍മാന്‍ സ്ഥാനം രാജി വച്ചപ്പോള്‍ തന്നെ 24-ാം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനവും …

ഭാര്യ മരിച്ച് മൂന്നുവര്‍ഷം; വേര്‍പാട് താങ്ങാന്‍ കഴിയാതെ ചരമദിനത്തില്‍ ഭര്‍ത്താവും ജീവനൊടുക്കി

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ ദുഃഖം താങ്ങാന്‍ കഴിയാതെ ചരമ വാര്‍ഷികദിനത്തില്‍ ഭര്‍ത്താവും ജീവനൊടുക്കി. കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം താമസിക്കുന്ന അശോകന്‍ (55) ആണ് തൂങ്ങി മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഭാര്യ ഇന്ദിര മൂന്ന് വര്‍ഷം മരണപ്പെട്ടിരുന്നു. ഇതിനുശേഷം അശോകന്‍ ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ഭാര്യ മരിച്ചതിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായിരുന്നു.ഏക മകള്‍ മേഘ കോട്ടയത്ത് ടി.ടി.സിക്ക് പഠിക്കാന്‍ പോയിരുന്നു. ജനുവരി 27ന് രാവിലെ 6 മണിക്കും 31 ന് വൈകിട്ട് 4 മണിക്കും ഇടയിലുള്ള …

പ്രണയ വിവാഹിതയായ യുവതിയുടെ കൊലപാതകം; മൃതദേഹം കണ്ടെത്താന്‍ കഡാവര്‍ നായ്ക്കള്‍

കാസര്‍കോട്: അഞ്ചു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പ്രമീളയെന്ന യുവതിയുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. കൊലപാതകത്തിനുശേഷം മൃതദേഹം ഓട്ടോയില്‍ കയറ്റി തെക്കില്‍ പാലത്തിനു മുകളില്‍ നിന്നു ചന്ദ്രഗിരി പുഴയിലേയ്ക്ക് എറിഞ്ഞുവെന്നാണ് അറസ്റ്റിലായ ഭര്‍ത്താവ് സെല്‍ജോ നല്‍കിയ മൊഴി. എന്നാല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുഴയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മൃതദേഹം കണ്ടെത്തി പ്രമാദമായ കേസിനു തുമ്പുണ്ടാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി കേരള പൊലീസിന്റെ കൈവശമുള്ള ബെല്‍ജിയന്‍ മെലിനോയ്സ് (കഡാവര്‍) …

2047 ല്‍ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി; പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലാതെ കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലാത്ത ജനക്ഷേമ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കാത്ത നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. കൃഷിക്കും കര്‍ഷക ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.പിഎംഎവൈ പദ്ധതിയില്‍ രണ്ടു കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പിലാക്കും. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ് ഭാഗമായി വന്ദേ ഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍ നിര്‍മിക്കും. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക …

നാലുമാസം മുമ്പ് വിവാഹിതയായ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും 21 കാരനെയും ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 19 കാരിയായ ഹിന മെഹബൂബ്, കാമുകന്‍ 21 കാരനായ യാസിന്‍ ആദം എന്നിവരാണ് കൊല്ലപ്പെട്ടത്. കോക്കാട്ടന്നൂര്‍ സ്വദേശി തൗഫീഖ് ഷൗക്കത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. നാല് മാസം മുമ്പാണ് ഹിനയും തൗഫീഖും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ദര്‍ഗ സന്ദര്‍ശിക്കാന്‍ ടാക്‌സി കാര്‍ വാടകയ്ക്കെടുത്തിരുന്നു. കാറിന്റെ ഡ്രൈവറായിരുന്നു യാസിന്‍. ഒരു ദിവസത്തെ പരിചയം കൊണ്ടു പെണ്‍കുട്ടി യാസിനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് …

ഇനി വെളുത്തുള്ളിയും കരയിക്കുമോ? വില കുതിക്കുന്നു; കിലോക്ക് 500 രൂപ

കോഴിക്കോട്: ഒരുകാലത്ത് ഉള്ളിയായിരുന്നു വിലക്കയറ്റം കൊണ്ട് ജനങ്ങളെ കരയിച്ചതു. ഇപ്പോഴിതാ വെളുത്തുള്ളി വിലയും കുത്തനെ കുതിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് വെളുത്തുള്ളിക്ക് കൂടിയത് കിലോക്ക് നൂറു രൂപ. നിലവില്‍ ഒരു കിലോ വെളുത്തുള്ളിയുടെ വില കിലോക്ക് 500 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ മൂന്നാം വാരത്തില്‍ 270 രൂപയായിരുന്ന വെളുത്തുള്ളിവില ജനുവരി മൂന്നാം വാരം ആയപ്പോള്‍ 470 രൂപയായി കുത്തനെ കുതിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ വില കിലോക്ക് 500 ആയി. നിലവില്‍ പലയിടങ്ങളിലും നൂറു …

കാസര്‍കോട്ടെ ഹണി ട്രാപ്പ്; ഏഴംഗ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്; പടന്നക്കാട്ടും മംഗളൂരുവിലും തെളിവെടുപ്പ്

കാസര്‍കോട്: മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പില്‍ വീഴ്ത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ടു യുവതികളടക്കമുള്ള ഏഴുപേരെ കോടതി റിമാന്റു ചെയ്തു. കോഴിക്കോട്, പെരുമണ്ണയിലെ പി.ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എം.പി.റുബീന(29), കാസര്‍കോട് ഷിറിബാഗിലുവിലെ എന്‍.സിദ്ദീഖ് (48), മാങ്ങാട്ടെ ദില്‍ഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട്ടെ അബ്ദുള്ളക്കുഞ്ഞി (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെ റിമാന്റ് ചെയ്തത്.അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാങ്ങാട്, താമരക്കുഴി …

എയ്ഡ്‌സ് രോഗിയാണെന്ന് അറിഞ്ഞ് പത്തു വയസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി; 41 കാരനു കഠിന ശിക്ഷ വിധിച്ച് കോടതി

കൊല്ലം: എയ്ഡ്‌സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മൂന്ന് ജീവപര്യന്തം, 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. 1.05 ലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.കൊല്ലം പുനലൂര്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജി ടി ഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കേസിനാസ്പദമായ സംഭവം. എയ്ഡ്‌സ് പരത്തണമെന്ന ഉദ്ദേശത്തോടെയാണ് 41 കാരന്‍ പത്ത് വയസുകാരനെ …

സ്ഥലമാറ്റ സമയപരിധി തീരാനിരിക്കെ വീണ്ടും അഴിച്ചുപണി; കാസര്‍കോട്ട് ഹരിപ്രസാദ് ഡി.വൈ.എസ്.പി

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സമയ പരിധി കഴിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ വന്‍ മാറ്റം. കാസര്‍കോട് ഡി.വൈ.എസ്.പിയായി നേരത്തെ സ്ഥലം മാറ്റിയ കണ്ണൂര്‍ വിജിലന്‍സിലെ ബാബു പെരിങ്ങേത്തിനെ ക്രൈംബ്രാഞ്ചിലേക്ക് തട്ടി. പകരം ആര്‍ ഹരിപ്രസാദിനെ കാസര്‍കോട് ഡി.വൈ.എസ്.പിയായി നിയമിച്ചു. വടകര നടുവണ്ണൂര്‍ സ്വദേശിയാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടറായി നിയോഗിച്ചിരുന്ന സന്തോഷ് കുമാറിനെയും രണ്ടാം പട്ടികയില്‍ വെട്ടി നിരത്തി. സന്തോഷിനെ പേരാവൂരിലേക്ക് മാറ്റി. പകരം നേരത്തെ …

ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ആത്മഹത്യ അച്ഛൻ ജീവനൊടുക്കി അഞ്ച് മാസം പിന്നിട്ടപ്പോള്‍

ഇടുക്കി:ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടിയിലാണ് സംഭവം. സ്കൂള്‍ സിറ്റി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് മരിച്ചത്.ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുൻപാണ് ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് ജീവനൊടുക്കിയത്.രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മാസം മുൻപ് ജീവനൊടുക്കിയ ഭര്‍ത്താവ് ലൂയിസിനും മാനസിക പ്രശ്നങ്ങള്‍ …

വീട്ടില്‍ സൂക്ഷിച്ച 40 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: വില്‍പന നടത്താന്‍ വീട്ടില്‍ സൂക്ഷിച്ച 40.68 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുഡ്‌ലു ശിവശക്തി നഗര്‍ സ്വദേശി കന്നിഗുഡ ഹൗസില്‍ കെ അശോക് കുമാര്‍(52) ആണ് എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്സെക്ടര്‍ കെവി മുരളിയും സംഘവുമാണ് ബുധനാഴ്ച വൈകീട്ട്‌ മദ്യശേഖരം കണ്ടെത്തിയത്. ഡ്രൈ ഡേ, അവധി ദിനങ്ങളില്‍ വിതരണം ചെയ്യാന്‍ കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണിതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരെ …

യുവതിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും

പാലക്കാട്:അട്ടപ്പാടിയില്‍ യുവതിയെയും സുഹൃത്തിനേയും കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് നഞ്ചന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2017 നവംബർ 27 ന് രാത്രിയിലായിരുന്നും മല്ലിയെയും സുഹൃത്ത് സുരേഷിനെയും പണി തീരാത്ത വീടിന്റെ ടെറസില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തേപ്പ് പണിക്കാരനായ സുരേഷിൻ്റെ സഹായിയായിരുന്നു …

മത വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച്‌ ലൈംഗിക,സാമ്പത്തിക ചൂഷണം ;19 കാരനായ മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം:ഇസ്ലാമിക ആത്മീയ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച്‌ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത യുവാവ് അറസ്റ്റില്‍.ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതാണ് 19 കാരന്റെ പതിവ് രീതി. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. വാട്‌സ്‌ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടുന്നത്. മുഹമ്മദ് യാസിമിന്റെ ആക്രമണത്തിന് കൂടുതല്‍ പേർ ഇരയായെന്നാണ് പോലീസ് നിഗമനം. പെരിന്തല്‍മണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ …

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ജനം;ജനപ്രിയ ബജറ്റിന് സാധ്യത

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരണം. ബജറ്റില്‍ അടിസ്ഥാന പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകള്‍, യുവാക്കള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാർഷിക മേഖലയ്ക്കും …

സോഷ്യൽ മീഡിയ വഴിയുളള കാര്‍ വില്‍പന; തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി കൊളളയടിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഫെയ്‌സ് ബുക്ക് വഴിയുളള കാര്‍ വില്‍പനയുടെ മറവില്‍ തലശേരി നഗരത്തില്‍ പട്ടാപ്പകല്‍ തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി 1,65,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. ഉളിക്കല്‍ മണിപ്പാറ സ്വദേശി ഇര്‍ഷാദിനെ(31)യാണ് തലശേരി ടൗണ്‍ പൊലിസ്് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തില്‍ താനുള്‍പ്പെടെ റയീസ്, രഞ്ചിത്ത്, ജിനീഷ് എന്നിവരാണുണ്ടായിരുന്നതെന്ന് അറസ്റ്റിലായ പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റുപ്രതികള്‍ സംഭവത്തിനു ശേഷം മുങ്ങിയിരിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.തമിഴ്‌നാട് ഈറോഡ് സ്വദേശികളായ സുധാകര്‍, …