കാസർകോട്: നിരോധനം ലംലിച്ച് കാസർകോട് വ്യാപകമായി കോഴിയങ്കം.ബേള, മാന്യ, വെങ്കിട്ടരമണ ക്ഷേത്രത്തിന്റെ പിന്‍ ഭാഗം വയലില്‍ കോഴിയങ്കം നടത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തു. ബേള, ചുക്കിനടുക്ക, ഹൗസിലെ കൃഷ്ണ കുമാര്‍(40), പാണ്ടി, തിമ്മനഗുണ്ടി ഹൗസിലെ ടി.എസ് വിനോദ് കുമാര്‍(26), ബേള, ദേവരക്കരെയിലെ എം.സതീഷ്(38) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ. എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്.കളി സ്ഥലത്തു നിന്നു പത്ത് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
