അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട് തേങ്ങി

കാസർകോട്: അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരണത്തിന് കീഴടങ്ങി. മുളിയാർ
മാസ്തികുണ്ടിൽ താമസിക്കുന്ന പ്രവാസി സലാമി ൻ്റെയും മിസ്രിയയുടെയും മകൾ
സജമറിയ(9) ആണ് മരിച്ചത്. തലശ്ശേരിയിലെ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. എട്ടു മാസത്തോളമായി ചികിൽസയിലായിരുന്നു.
ഇന്ദിരാനഗർ ഔട്ട്ലുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ്. രാത്രിയോടെ
മാലിക് ദിനാർ പള്ളിയിൽ ഖബറടക്കും. ശിബ്ല,സഫ എന്നിവരാണ് സഹോദരങ്ങൾ. വിദ്യാർത്ഥിയുടെ അകാലത്തിലുള്ള മരണം നാടിൻ്റെ നൊമ്പരമായി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page