മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം; പിടികൂടാൻ എത്തിയ പൊലീസുകാരനെയും ആക്രമിച്ചു

ആലുവ: മദ്യലഹരിയിൽ അക്രമാസക്തനായി ഇതര സംസ്ഥാന തൊഴിലാളി പൊലീസുകാരനെ ആക്രമിച്ചു. ആലുവ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് കല്ലേറിൽ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ പൊലീസുകാരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആലുവ ജലശുദ്ധീകരണശാലയ്ക്ക് അടുത്താണ് സംഭവം. മദ്യലഹരിയിൽ ആയ ബംഗാൾ സ്വദേശി കാറുകൾക്ക് നേരെ കല്ലെറിഞ്ഞ് അക്രമം നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് യുവാവിനെ പിടികൂടാനായി എത്തുമ്പോൾ പൊലീസിന് നേരെയും കല്ലെറിയുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ കീഴ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page