കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം; ഉന്നത അന്വേഷണം വേണമെന്ന് മംഗൽപാടി ജനകീയ വേദി
മംഗൽപാടി: കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെപ്പറ്റി വിദഗ്ധ അന്വേഷണം നടത്തണമെന്ന് മംഗൽപാടി ജനകീയ വേദി. ആവശ്യപ്പെട്ടു. മാലിന്യങ്ങൾ തീയിട്ടു നശിപ്പിക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെ ഇരുട്ടിന്റെ മറവിൽ മാലിന്യം തീ കൊടുത്ത് വിഷപ്പുക സൃഷ്ടിച്ച കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ അത് ചെയ്യാതെ തീയിട്ട് നശിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് ജനങ്ങൾ സംശയിക്കുന്നത്. തീയിട്ട് നശിപ്പിക്കുന്നതിലൂടെ മാലിന്യ പ്ലാന്റും അതുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികളും …
Read more “കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം; ഉന്നത അന്വേഷണം വേണമെന്ന് മംഗൽപാടി ജനകീയ വേദി”