ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു; 5 പ്രതികൾ അറസ്റ്റിൽ

ബംഗളൂരു:കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളില്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി ആറംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഒമ്പതരയോടെ ബസ് കാത്തുനിന്ന ദമ്പതികള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതില്‍ ഇടപെട്ട അക്രമികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി 21കാരിയായ ഭാര്യയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത പോലീസ് തിങ്കളാഴ്ച രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തു. മൗലാന ഹുസൈൻ, ശിവകുമാർ, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരാണ് അറസ്റ്റിലായത്. ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page