ഭാര്യയുടെ പീഡനം; യുവാവ് പൊലീസ് സൂപ്രണ്ടിന്റെ വീട്ടില്‍ വിഷം കഴിച്ചുമരിച്ചു

പീഡനവും ഭാര്യമാരുടെ ആത്മഹത്യകളും സാധാരണമാണ്. എന്നാല്‍ ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് നവവരന്‍ കഴിഞ്ഞദിവസം ഉത്തരപ്രദേശില്‍ ആത്മഹത്യ ചെയ്തു. യുപി യിലെ പിലിദിത്ത് നവ്ഗന്‍ പകാരി എന്ന സ്ഥലത്ത് പ്രദീപ് എന്ന യുവാവാണ് ഭാര്യയുടെ പീഡനത്തില്‍ നിന്ന് രക്ഷയില്ലാതെയും പൊലീസില്‍ നിന്ന് നീതി ലഭിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് സൂപ്രണ്ടിന്റെ വസതിയില്‍ വിഷം കഴിച്ചു ജീവനൊടുക്കിയത്. രണ്ടുമാസം മുമ്പാണ് പ്രദീപ് ഇഷ എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹത്തെ തുടര്‍ന്ന് ഭാര്യാ വീട്ടുകാര്‍ അഞ്ചുലക്ഷം രൂപ പ്രദീപിനോട് ആവശ്യപ്പെട്ടിരുന്നു. പ്രദീപ് ആ തുക നല്‍കിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് യുവതി പൊലീസ് പരാതിപ്പെടുകയും പ്രദീപിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തനിക്ക് നേരെ തുടര്‍ന്ന പീഡനത്തില്‍ മനംനൊന്ത് പ്രദീപ് നല്‍കിയ പരാതി പൊലീസ് പരിഗണിച്ചില്ല. അതിനെതിരെ പരാതി പറയാനും പരാതി നല്‍കാനുമാണ് പൊലീസ് സൂപ്രണ്ടിന്റെ വീട്ടില്‍ പ്രദീപ് എത്തിയത്. എന്നാല്‍ ആ സമയത്ത് അവിടെ ആരും ഇല്ലായിരുന്നു. അത് കൂടുതല്‍ വിഷമത്തിന് ഇടയാക്കി. അതോടെ കയ്യില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. പിന്നീട് എത്തിയ പൊലീസുകാര്‍ അബോധനിലയില്‍ കണ്ട പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page