സംവിധായകന്‍ പ്രകാശ് കോളേരിയെ മരിച്ച നിലയില്‍ കണ്ടെത്തി

സിനിമാ സംവിധായകന്‍ പ്രകാശ് കോളേരി(65)യെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. അവിവാഹിതനായ പ്രകാശ് പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്നു താമസമെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രകാശിനെ വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.   അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകള്‍. 1987 ലാണ് ആദ്യ ചിത്രമായ മിഴിയിതളില്‍ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013 ല്‍ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page