ത്വാഹിര്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് സി അബ്ദുല്ല ഹാജി ചിത്താരിക്ക്

കാസര്‍കോട്: സൗദി അറേബ്യ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ആറാമത് ത്വാഹിറുല്‍ അഹദല്‍ സ്മാരക അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകന്‍ സി അബ്ദുല്ല ഹാജി ചിത്താരിക്ക്. വ്യാഴാഴ്ച വൈകിട്ട് 6.30ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന ചടങ്ങില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. മത സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, സമസ്ത കര്‍ണാടക പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, സമസ്ത മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ അവാര്‍ഡുദാന ചടങ്ങില്‍ സംബന്ധിക്കും. 15 വര്‍ഷത്തോളം എസ് വൈ എസ് കാസര്‍കോട് ജില്ലാ ട്രഷറായും വിവിധ കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായും സി അബ്ദുല്ല ഹാജി സമൂഹത്തിന് ചെയ്ത അര നൂറ്റാണ്ട് കാലത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
ചിത്താരി മമ്മുഞ്ഞി ഹാജിയുടെയും കദീജയുടെയും മകനാണ്. 2019 ല്‍ രൂപം കൊണ്ട ഫോറത്തിന് കീഴില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഓരോ വര്‍ഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയില്‍ ഗണ്യമായ സേവനങ്ങള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികള്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ച് വരുന്നതെന്ന് കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് സഅദി ഉര്‍മി, മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍, അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ എന്നിവര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page