മാസപ്പടി; യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി; സിഎംആര്‍എല്ലിന് വേണ്ടി വ്യവസായ നയം മാറ്റിയെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മാസപ്പടി വിവാദത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റി. സിഎംആര്‍എല്‍ കമ്പനിയുടെ ഏറ്റവും വലിയ വരുമാനം കരിമണലാണ്. 2003-04 കാലഘട്ടത്തില്‍ സിഎംആര്‍എല്ലിന് സര്‍ക്കാര്‍ ലീസ് നല്‍കിയിരുന്നു. കൊല്ലം, ആലപ്പുഴ ഭാഗത്തെ കരിമണലിന് വേണ്ടിയായിരുന്നു ലീസ്. ഈ ലീസിന് 1000 കോടി മൂല്യമുണ്ട്. എന്നാല്‍ 10 ദിവസത്തിന് ശേഷം സ്റ്റേ ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം സിഎംആര്‍എല്‍ ഈ ലീസ് പുനസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വന്ന സര്‍ക്കാരുകളും ഇതിന് അനുമതി നല്‍കിയില്ല. 20-07-2018ലെ വ്യവസായ നിയമം ധാതുമണല്‍ ഖനനം പൊതുമേഖലയ്ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് തീരുമാനം തിരുത്തി. സിഎംആര്‍എല്ലിനെ സഹായിക്കാനായിരുന്നു തിരുത്തല്‍. ഈ സമയങ്ങളില്‍ വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര ഉത്തരവിനെതുടര്‍ന്നാണ് ലീസ് റദ്ദാക്കിയത്. 26-08-2019 ല്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചു. 04-09-2019 ല്‍ മുഖ്യമന്ത്രി നേരിട്ട് കരിമണല്‍ ഖനനത്തില്‍ ഇടപെട്ടു എന്നും കുഴല്‍നാടന്‍ ആരോപിച്ചു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന്റെ രേഖയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page