കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം; ഉന്നത അന്വേഷണം വേണമെന്ന് മംഗൽപാടി ജനകീയ വേദി

മംഗൽപാടി: കൂബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെപ്പറ്റി വിദഗ്ധ അന്വേഷണം നടത്തണമെന്ന് മംഗൽപാടി ജനകീയ വേദി. ആവശ്യപ്പെട്ടു. മാലിന്യങ്ങൾ തീയിട്ടു നശിപ്പിക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെ ഇരുട്ടിന്റെ മറവിൽ മാലിന്യം തീ കൊടുത്ത് വിഷപ്പുക സൃഷ്ടിച്ച കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ അത് ചെയ്യാതെ തീയിട്ട് നശിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് ജനങ്ങൾ സംശയിക്കുന്നത്. തീയിട്ട് നശിപ്പിക്കുന്നതിലൂടെ മാലിന്യ പ്ലാന്റും  അതുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികളും ഉൾപ്പെടെ ഇല്ലാതാക്കുകയെന്ന ഗൂഢ ലക്ഷ്യവും ഇതിന്റെ പിന്നിൽ ഉണ്ടാവാനാണ് സാധ്യത. വർഷങ്ങളായി കുബണൂരിലെ മാലിന്യ പ്രശ്നം പ്രാദേശിക ഭരണകൂടത്തിനും അധികാരികൾക്കും ഒരു കീറാമുട്ടിയായി അവശേഷിക്കുകയാണ്. നീക്കം ചെയ്യണമെങ്കിൽ വലിയ സാമ്പത്തികബാദ്ധ്യതയുള്ള കാര്യമാണ്. പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ നിന്നുപോലും ഇടപെടലുകൾ ഉണ്ടായതാണ്. പക്ഷെ ഒന്നും നടപ്പായില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെങ്കിൽ ജനകീയവേദി പ്രക്ഷോഭത്തിനിറങ്ങുമെന്ന് സിദ്ദിഖ് കൈകമ്പ, അഷാഫ് മൂസക്കുഞ്ഞി, മഹമൂദ് കൈക്കമ്പ, സൈനുദ്ദീൻ അട്ക്ക എന്നിവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page