കുമ്പള വെടിക്കെട്ടുത്സവത്തിനു തയ്യാറാക്കി വച്ചിരുന്ന കരിമരുന്നു ശേഖരവും പടക്കങ്ങളും പാലക്കാട്ട് പിടിയില്‍

കുമ്പള: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു നാളെ നടക്കേണ്ട വെടിക്കെട്ടു മഹോത്സവത്തിനും തയ്യാറാക്കി വച്ചിരുന്ന കരിമരുന്നുല്‍പ്പന്നങ്ങളും പടക്കങ്ങളും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു.കരാറുകാരന്‍ ചാലക്കുടിയിലെ വി സി വര്‍ഗീസാണ് വിവരം ഉത്സവ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചത്. 1070 കിലോഗ്രാം വെടിമരുന്നു ശേഖരവും പടക്കവും ആണ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. 800 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 200 കിലോ ഗ്രാം അലുമിനീയം പൗഡര്‍, 18 കിലോഗ്രാം സള്‍ഫര്‍, 20000 ഓലപ്പടക്കം, 20 കിലോഗ്രാം വെടിമരുന്ന്, വെടിമരുന്നു നിറച്ച …

കമ്യുണിസ്റ്റ് പാർട്ടിയിലും കുടുംബവാഴ്ച; കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്ക സീറ്റ് നൽകും: നരേന്ദ്രമോദി

തിരുവനന്തപുരം: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ൽ വോട്ടിങ് ശതമാനം രണ്ടക്കം കടന്നു. 2024 സീറ്റുകൾ രണ്ടക്കം കടക്കും. 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിലും കുടുംബാധിപത്യം ഉണ്ടെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കമ്യുണിസ്റ്റ് പാർട്ടിയിലും കുടുംബ വാഴ്ചയാണ്. ഇവിടുത്തെ സർക്കാർ ഒരു …

കരിപ്പൂരിൽ കസ്റ്റംസിൻ്റെ  വൻ വേട്ട; 1.5 കോടിയുടെ സ്വർണ്ണം, 25 ലക്ഷം വിദേശ കറൻസി; 16000 സിഗരറ്റ് എന്നിവ പിടികൂടി;ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : 1.5 കോടി രൂപ വിപണിമൂല്യം ഉള്ള 2.5 കിലോഗ്രാം സ്വർണം, 1.88 ലക്ഷം രൂപ വില വരുന്ന 15800 സിഗരറ്റ് സ്റ്റിക്കുകൾ, 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി എന്നിവ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചു കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടി :കള്ളക്കടത്ത് തടയുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പ്രിവന്റീവ് ഉദ്യോഗസ്ഥരാണ് സ്വർണ്ണമിശ്രിത രൂപത്തിൽ വിവിധ മാർഗങ്ങളിലൂടെ കടത്തികൊണ്ടുവരാൻ ശ്രമിച്ച 2.5 കിലോഗ്രാം തൂക്കം …

അമിതമായ ഫോൺ ഉപയോഗം വിലക്കി; പിന്നാലെ യുവതിയെ കാണാതായി, എറണാകുളം സ്വദേശിക്കൊപ്പം പോയെന്ന് സംശയം

ബദിയഡുക്ക: മാതാവിന്റെ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയെ കാണാതായി. ബാറഡുക്ക സ്വദേശിനിയെ ആണ് കാണാതായത്. സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത യുവതി മാതാവിന്റെ മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ വീട്ടുകാര്‍ താക്കീതു നല്‍കുകയും യുവതി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കാണാതായത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എറണാകുളം …

ഇവരാണ് ആ സ്വപ്ന യാത്രികർ; ഗഗൻയാൻ ദൗത്യസംഘത്തെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; നയിക്കുക ഈ മലയാളി

തിരുവനന്തപുരം:ഇന്ത്യയുടെ അഭിമാനമാന പദ്ധതി ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. എല്ലാവരും വ്യോമ സേനയിൽ ഉള്ളവരാണ്. തുമ്പ വിഎസ്‌എസ്‍യില്‍ നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് …

പൈവളിഗെയിൽ കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊല; പ്രതിയെ വെറുതെ വിട്ടു;പ്രതിക്ക് മാനസിക രോഗത്തിന് ചികിത്സ നൽകാൻ കോടതി ഉത്തരവ്

കാസര്‍കോട്: പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു. പ്രതിക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കാനും കോടതി ഉത്തരവായി. പൈവളിഗെ, സുദമ്പളയിലെ ഉദയ (45)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി (മൂന്ന്) വെറുതെ വിട്ടു കൊണ്ടു ഉത്തരവായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, സുദമ്പളയിലെ രേവതി (75), വിട്ട്‌ല (75), ബാബു (68), സദാശിവ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ആഗസ്ത് മൂന്നിനു വൈകിട്ടാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. …

ക്വാറി പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതി; പി വി അൻവര്‍ എംഎൽഎയെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: നിലമ്പൂര്‍ എംഎൽഎ പി വി അൻവറിനെ ഇ ഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പി വി അൻവര്‍ എത്തി. തുടർന്ന് നടപടിക്രമങ്ങൾ രേഖപ്പെടുത്തിയശേഷം ചോദ്യം ചെയ്യൽ തുടങ്ങി. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ …

നിർത്താതെ ഛര്‍ദ്ദി, പിന്നാലെ വയറുവേദന; ശസ്ത്രക്രിയ ഡോക്ടർമാർ കണ്ടെത്തിയത് 39 നാണയങ്ങളും 37 കാന്തങ്ങളും

നിർത്താതെയുള്ള ഛര്‍ദ്ദിയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറിൽ ഡോക്ടർമാർ കണ്ടെത്തിയത് 39 നാണയങ്ങളും 37 കാന്തങ്ങളും. ബോഡി ബില്‍ഡിംഗില്‍ കമ്പം കയറിയ യുവാവ് ശരീരം പുഷ്ടിപ്പെടാൻ നാണയങ്ങളും കാന്തവുമെല്ലാം വിഴുങ്ങുകയായിരുന്നു. നാണയത്തിലെ സിങ്ക് മസില്‍ വളരാന്‍ സഹായിക്കുമെന്ന് കരുതി വിഴുങ്ങിയ നാണയങ്ങളും കാന്തങ്ങളുമാണ് ശത്രക്രിയയിലൂടെ പുറത്തെടുത്തത്.20 ദിവസത്തിലേറെയായി തുടര്‍ച്ചയായി ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുര്‍ന്നാണ് 26 കാരനായ രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. രോഗിക്ക് ആഹാരം പോലും കഴിക്കാന്‍ കഴിയുമായിരുന്നില്ല. എന്തെങ്കിലും കഴിച്ചാലുടന്‍ നിർത്താതെയുള്ള ഛർദിയായിരുന്നു. ഇതിനുശേഷം വയറുവേദനയും …

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിജെപി സ്ഥാനാർഥി..? സ്ഥാനം ഒഴിയുമെന്ന് സൂചന

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നൽകിയാലുടൻ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കുറി തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശെഹറില്‍ നിന്ന് ബിജെപി സ്ഥാനാർത്ഥിയാകും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ബിജെപി നേതൃത്വവുമായി ആരിഫ് മുഹമ്മദ്ഖാൻ ചർച്ച നടത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഡൽഹിയിലെത്തി മുതിർന്ന ബിജെപി …

വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

ബംഗളൂരു:വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റില്‍.കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. മൃതദേഹത്തില്‍ നിന്ന് ആഭരണം നഷ്ടമാകാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്.തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാള്‍ …

സാമ്പത്തികത്തിന്റെ പേരിൽ സൗഹൃദം തകർന്നു; പിന്നെ ഇരട്ടക്കുട്ടികളെ പുറത്താക്കി തീകൊളുത്തി, ഭർതൃമതിയും യുവാവും കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം: ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ ഒഴിച്ചു കത്തിച്ചശേഷം സുഹൃത്തും തീകൊളുത്തി മരിച്ച സംഭവത്തിനുപിന്നിൽ സൗഹൃദം തകർന്നതും സാമ്പത്തിക ഇടപാടുകളും. അഞ്ചൽ തടിക്കാട് പൂവണത്തും മൂട്ടിൽ വീട്ടിൽ ഉദയകുമാറിന്റെ ഭാര്യ സിബി മോൾ (37), തടിക്കാട് പാങ്ങലിൽ വീട്ടിൽ ബിജു (47) എന്നിവരാണ് തീ പൊള്ളലേറ്റുമരിച്ചത്. സിബിമോളുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. …

വസ്ത്രം വൃത്തിയില്ലെന്നുകാട്ടി കർഷകനെ തടഞ്ഞു; ഒടുവിൽ മെട്രോ ട്രെയിനിൽ സംഭവിച്ചത്

മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടികാട്ടി വയോധികനായ കര്‍ഷകന് മെട്രോയില്‍ യാത്ര നിഷേധിച്ചു. വ്യാപക പ്രതിഷേധം ഉയർന്നതോടെ സുരക്ഷാ ജീവനക്കാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ബംഗളുരു നമ്മ മെട്രോയിലാണ് വസ്ത്രത്തിന്റെ പേരിൽ കർഷകനെ അപമാനിച്ച് മാറ്റിനിർത്തിയത്. രാജാജിനഗര്‍ മെട്രോസ്‌റ്റേഷനിലായിരുന്നു സംഭവം.വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ചാക്ക് തലയില്‍ ചുമന്ന കൊണ്ടാണ് കര്‍ഷകനെത്തിയത്. ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്. ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. …

ട്രെയിൻ യാത്രികർക്ക് ആശ്വാസം; പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് റെയിൽവേ

തിരുവനന്തപുരം:ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയില്‍വേ. പാസഞ്ചർ‌ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു.ടിക്കറ്റ് നിരക്കില്‍ 40 മുതല്‍ 50 ശതമാനം വരെ കുറയും. അണ്‍ റിസർവ്ഡ് ടിക്കറ്റ് ലഭിക്കുന്ന ആപ്പില്‍ പാസഞ്ചർ‌ ട്രെയിൻ തിരിച്ചെത്തിയതോടെയാണ് പുതിയ മാറ്റം.നിലവില്‍ പാസഞ്ചർ എക്സ്പ്രസുകളില്‍ 30 രൂപയാണ് കുറഞ്ഞ നിരക്ക്. പാസഞ്ചർ എന്ന് മാത്രമായി പേരുമാറ്റുന്നതോടെ ഇത് 10 രൂപയായി കുറഞ്ഞു. യുടിഎസ് വഴി നിരക്ക് ഈടാക്കി തുടങ്ങി.കോവിഡ് ലോക്ക്ഡൗണിന് ശേഷമാണ് പാസഞ്ചർ, മെമു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയതും നിരക്കുകള്‍ …

ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം;ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം:ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷംവീട്ടില്‍ ലീല(45)യെയാണ് ഭർത്താവ് അശോകൻ (59) കൊലപ്പെടുത്താൻ ശ്രമിച്ചത്. വ‌ർക്കല കോടതി ഇയാളെ റിമാൻ‌ഡുചെയ്തു. രാത്രിയില്‍ അശോകനും ലീലയും തമ്മില്‍ വഴക്കുണ്ടായി. മകള്‍ അഞ്ചുവും ചെറുമകളും വീട്ടിലുണ്ടായിരുന്നു. ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് അശോകൻ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. മരണ വെപ്രാളത്തില്‍ നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ലീലയെ മകള്‍ അഞ്ജുവും അയല്‍വാസികളും ചേർന്ന് ആശുപത്രിയില്‍ …

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി; നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കൊച്ചി:അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത് നടപടി.കഴിഞ്ഞ ജൂലൈ 29 ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാർ ബൈക്കില്‍ ഇടിച്ചു മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് മോട്ടോർ …

പ്രധാനമന്ത്രി ഇന്നെത്തും;വികസന പദ്ധതികളും, കെ. സുരേന്ദ്രൻ്റെ പദയാത്രയുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും; മോദിയുടെ വരവിൽ പ്രതീക്ഷയർപ്പിച്ച് ബി ജെ പി

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്ത്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്‍ററിലേക്ക് പോകും.വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20 ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.ഇന്ത്യയുടെ ബഹിരാകാശ …

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്നാറിൽ എൽ ഡി എഫ് ഹർത്താൽ

മൂന്നാർ: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹർത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിൻറെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അപകടത്തിൽ പരിക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന …

ഏണിയിൽ ഇരുന്നുകൊണ്ട് വീടിന്റെ രണ്ടാം നിലയിൽ നിന്ന് പെയിന്റിംഗ് ചെയ്യവേ തൊഴിലാളി താഴെ വീണു മരിച്ചു

ഏണിയിലിരുന്ന് പെയിൻ്റ് ചെയ്യുന്നതിനിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ് തൊഴിലാളി മരിച്ചു. മംഗളൂരു കുടുപ്പു കൊഞ്ചാടി സ്വദേശി മോഹിത് പൂജാരി (26) ആണ് മരിച്ചത്. കഴിഞ്ഞ 15 ദിവസമായി മംഗളൂരുവിൽ വ്യാപാരിയായ ഡെക്കറേറ്റർ ചന്ദ്രശേഖറിൻ്റെ ശക്തി നഗറിലെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു മോഹിത്. തിങ്കളാഴ്ച രാവിലെ വീടിന്റെ രണ്ടാം നിലയിലെ പുറംഭിത്തിയിൽ പെയിന്റിംഗ് ജോലി ചെയ്യവേ ആണ് അപകടം. യുവാവ് നിന്നിരുന്ന ഏണി തെന്നി താഴെ റോഡിലേക്ക് വീണപ്പോൾ ഒപ്പം താഴെ …