ഏണിയിൽ ഇരുന്നുകൊണ്ട് വീടിന്റെ രണ്ടാം നിലയിൽ നിന്ന് പെയിന്റിംഗ് ചെയ്യവേ തൊഴിലാളി താഴെ വീണു മരിച്ചു

ഏണിയിലിരുന്ന് പെയിൻ്റ് ചെയ്യുന്നതിനിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ് തൊഴിലാളി മരിച്ചു. മംഗളൂരു കുടുപ്പു കൊഞ്ചാടി സ്വദേശി മോഹിത് പൂജാരി (26) ആണ് മരിച്ചത്. കഴിഞ്ഞ 15 ദിവസമായി മംഗളൂരുവിൽ വ്യാപാരിയായ ഡെക്കറേറ്റർ ചന്ദ്രശേഖറിൻ്റെ ശക്തി നഗറിലെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു മോഹിത്. തിങ്കളാഴ്ച രാവിലെ വീടിന്റെ രണ്ടാം നിലയിലെ പുറംഭിത്തിയിൽ പെയിന്റിംഗ് ജോലി ചെയ്യവേ ആണ് അപകടം. യുവാവ് നിന്നിരുന്ന ഏണി തെന്നി താഴെ റോഡിലേക്ക് വീണപ്പോൾ ഒപ്പം താഴെ തലയിടിച്ച് വീഴുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ മോഹിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിയിൽ വച്ച് മരിച്ചു. സംഭവത്തിൽ മോഹിത്തിൻ്റെ അമ്മാവൻ കങ്കനാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page