കമ്യുണിസ്റ്റ് പാർട്ടിയിലും കുടുംബവാഴ്ച; കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്ക സീറ്റ് നൽകും: നരേന്ദ്രമോദി

തിരുവനന്തപുരം: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ൽ വോട്ടിങ് ശതമാനം രണ്ടക്കം കടന്നു. 2024 സീറ്റുകൾ രണ്ടക്കം കടക്കും. 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിലും കുടുംബാധിപത്യം ഉണ്ടെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കമ്യുണിസ്റ്റ് പാർട്ടിയിലും കുടുംബ വാഴ്ചയാണ്. ഇവിടുത്തെ സർക്കാർ ഒരു കുടുംബത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ മാതൃകയിൽ കുടുംബാധിപത്യത്തിനാണ് കമ്യുണിസ്റ്റുകാരും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇവിടെ അഴിമതിയുടെ പേര് പറഞ്ഞ് കോൺഗ്രസ് സർക്കാരിനെ വിമർശിക്കുന്നു. എന്നാൽ, ഡെൽഹിയടക്കം മറ്റു സംസ്ഥാനനഗളിൽ ഇക്കൂട്ടർ ഒന്നാണെന്നും മോദി വിമർശിച്ചു. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള അതേ പരിഗണന കേരളത്തിനും നല്‍കി. യുവാക്കൾക്ക് മികച്ച തൊഴിൽ ഉറപ്പുവരുത്തും. സഹോദരി സഹോദരന്മാരെ എല്ലാവര്ക്കും നമസ്ക്കാരം എന്ന് മലയാളത്തിൽ പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിന്‍റെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page