കുമ്പള വെടിക്കെട്ടുത്സവത്തിനു തയ്യാറാക്കി വച്ചിരുന്ന കരിമരുന്നു ശേഖരവും പടക്കങ്ങളും പാലക്കാട്ട് പിടിയില്‍

കുമ്പള: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു നാളെ നടക്കേണ്ട വെടിക്കെട്ടു മഹോത്സവത്തിനും തയ്യാറാക്കി വച്ചിരുന്ന കരിമരുന്നുല്‍പ്പന്നങ്ങളും പടക്കങ്ങളും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു.
കരാറുകാരന്‍ ചാലക്കുടിയിലെ വി സി വര്‍ഗീസാണ് വിവരം ഉത്സവ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചത്. 1070 കിലോഗ്രാം വെടിമരുന്നു ശേഖരവും പടക്കവും ആണ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. 800 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 200 കിലോ ഗ്രാം അലുമിനീയം പൗഡര്‍, 18 കിലോഗ്രാം സള്‍ഫര്‍, 20000 ഓലപ്പടക്കം, 20 കിലോഗ്രാം വെടിമരുന്ന്, വെടിമരുന്നു നിറച്ച അമിട്ടുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. മഞ്ഞപ്രചിറകാടാം പാടത്ത് പുഴയോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലെ ഷെഡ്ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ജോലിക്കാര്‍ രക്ഷപ്പെട്ടു. വര്‍ഗീസിന്റെ പേരില്‍ അഞ്ചു കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കാനുള്ള ലൈസന്‍സേ ഉള്ളൂവെന്നു ആലത്തൂര്‍ ഡിവൈ എസ് പി സി ആര്‍ സന്തോഷ് അറിയിച്ചു. വെടിമരുന്നു ശേഖരം കണ്ടെത്തിയ സ്ഥലത്തു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിമരുന്നും മറ്റു സ്‌ഫോടകവസ്തുക്കളും നിര്‍വീര്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page