ബദിയഡുക്ക: മാതാവിന്റെ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയെ കാണാതായി. ബാറഡുക്ക സ്വദേശിനിയെ ആണ് കാണാതായത്. സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത യുവതി മാതാവിന്റെ മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ വീട്ടുകാര്‍ താക്കീതു നല്‍കുകയും യുവതി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കാണാതായത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.