ലീഗിന്റെ പ്രതീക്ഷ കൈവിട്ടു; ലീഗ് രണ്ടു സീറ്റില്‍ മത്സരിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ്; പിണങ്ങാതിരിക്കാന്‍ രാജ്യസഭാ സീറ്റ്
തിരുവനന്തപുരം/കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മുസ്ലിംലീഗ് രണ്ട് സീറ്റില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലിംലീഗിന് മൂന്നാം സീറ്റില്ല. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് രണ്ട് സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത്.കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. രണ്ട് …