കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതോ? സമീപത്ത് നിന്ന് കിട്ടിയ ലൈസൻസ് കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്. സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിരുന്നു. ലൈസൻസ് ഉടമയുടേതാണോ മൃതദേഹം എന്ന തരത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളില്‍ നിന്നും  തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്ഥികൂടം ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളില്‍ …

വനിതാ സംരംഭക കടയിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ:വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡില്‍ റാം മഹേഷിന്‍റെ ഭാര്യയാണ്. കുടുംബവഴക്കിനെതുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. ബാംഗ്ലൂരില്‍ വിദ്യാർത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തിനെതുടര്‍ന്ന് ഭര്‍ത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച …

സിപിഎം നേതാവ് പി ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; എട്ട് ആര്‍എസ്എസ് നേതാക്കളെ വെറുതെവിട്ടു, രണ്ടാം പ്രതി കുറ്റക്കാരന്‍

കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ തിരുവോണ നാളില്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍എസ്എസ് നേതാക്കളെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കി. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4), എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ …

പാര്‍ട്ടിക്കിടെ വഴക്ക്; കോളേജ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ കൊന്ന് വയലില്‍ കുഴിച്ചുമൂടി

പാര്‍ട്ടിക്കിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ സുഹൃത്തക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി വയലില്‍ കുഴിച്ചുമൂടി. നോയിഡ സര്‍വകലാശാലയില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ യാഷ് മിത്തലിനെയാണ് കൂട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിയെ കാണാതായ സംഭവവും തുടര്‍ന്ന് കോടികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളിന്റെ ഉറവിടം തിരക്കിയും പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന യാഷിനെ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു. ഇതിനുപിന്നാലെ യാഷിന്റെ ബിസിനസുകാരനായ പിതാവ് ദീപക് മിത്തലിന് ഭീഷണി …

കാസര്‍കോട് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്; പ്രചാരണം ഉഷാറാക്കാന്‍ റോഡ്ഷോ, മതനേതാക്കളെ കണ്ട് എംവി ബാലകൃഷ്ണന്‍

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണത്തിനു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാവിലെ കൊല്ലങ്കാനയിലെ ബാലകൃഷ്ണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് എടനീര്‍ മഠം, ചെര്‍ക്കളയിലെ ബിഎഡ് സെന്റര്‍, മാര്‍ത്തോമാ വിദ്യാലയം, ചാല ബിഎഡ് സെന്റര്‍, ഗവ. കോളേജ്, സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി, തളങ്കര മാലിക് ദീനാര്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികളുമായും മത സാമുദായിക …

റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മരണം;മുഖ്യ പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതി പിടിയില്‍. അഖില്‍ എന്നയാളാണ് അറസ്റ്റിലായത്.ഇയാളെ പാലക്കാട്ടു നിന്നാണ് അറസ്റ്റു ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാള്‍.രണ്ടാംവര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ത്ഥി തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാര്‍ത്ഥന്‍ (20) ആണ് മരണപ്പെട്ടത്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ദനവും മാനസികമായ പീഡനങ്ങളും നേരിട്ടതാണ് മരണത്തിനു ഇടയാക്കിയത്. ഈ മാസം 14 മുതല്‍ 18ന് ഉച്ചവരെ സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ …

വീടു കയറി അക്രമം; നാലു പ്രതികള്‍ക്ക്10 വര്‍ഷം കഠിന തടവും കാല്‍ ലക്ഷം രൂപ പിഴയും

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക് പത്തു വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.ചട്ടഞ്ചാല്‍, ബാലനടുക്കം സ്വദേശി അബ്ദുല്‍ റഷീദ് എന്ന ബാലന്‍ റഷീദ്, മുഹമ്മദ് ആഷിഖ്, ഇബ്രാഹിം, മൊയ്തു എന്ന മൊയ്തീന്‍ എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ.വി.ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി.സതീശന്‍ ഹാജരായി. 2016 സെപ്തംബര്‍ ആറിന് തെക്കില്‍ പള്ളത്തുങ്കാലിലാണ് കേസിനാസ്പദമായ സംഭവം. തെക്കില്‍ പള്ളത്തുങ്കാലിലെ ഷെഫീഖിന്റെ പരാതിയിലാണ് …

എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം; ‘സഹജീവനം സ്‌നേഹഗ്രാമം’ ഒന്നാംഘട്ടം മന്ത്രി ഡോ.ആര്‍ ബിന്ദു നാടിനു സമര്‍പ്പിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമ്പൂര്‍ണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന പുനരധിവാസഗ്രാമം – സഹജീവനം സ്‌നേഹഗ്രാമം – പദ്ധതിയുടെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു നാടിന് സമര്‍പ്പിച്ചു.കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ തുറന്നത്. കാസര്‍കോട് ജില്ലയിലെ …

മുഹമ്മദ് റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റി

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ കോടതി വിധി പറയുന്നത് മാറ്റി. മാര്‍ച്ച് 7 ന് വിധി പറയാനാണ് കേസ് മാറ്റിയത്. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ പ്രസ്താവിച്ചത്. ജഡ്ജി അഹമ്മദാബാദില്‍ ഔദ്യോഗിക പരിപാടിയിലായതിനാല്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. നീണ്ട ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്ത ആഴ്ച …

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു; ഭർത്താവ് റിമാൻഡിൽ

തിരുവനന്തപുരം:ഭർത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45)ആണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് …

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം; 100 രൂപയ്ക്കു പ്രതിരോധ ഗുളിക; വായ, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറിന് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമെന്ന് ഗവേഷകര്‍

കാന്‍സര്‍ അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗം വരുന്നത് തടയാന്‍ നൂറുരൂപയ്ക്ക് പ്രതിരോധ ഗുളിക. വീണ്ടും രോഗം ബാധിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാന്‍ കഴിവുള്ള മരുന്ന് കണ്ടെത്തിയതായി മുന്‍നിര കാന്‍സര്‍ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍ അറിയിച്ചു. ഈ ഗുളിക കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.റേഡിയേഷന്‍, കീമോ തെറാപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങള്‍ പകുതിയായി കുറയ്ക്കാനും കഴിയും. 10 വര്‍ഷം എടുത്താണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയര്‍ സര്‍ജനുമായ …

മെസി വിളിയില്‍ പ്രകോപിതനായി അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍, 30,000 സൗദി റിയാല്‍ പിഴ

റിയാദ്: മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന് പുറമെ സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും അല്‍ ഷബാബിന് 20,000 സൗദി റിയാലും റൊണാള്‍ഡോ നല്‍കേണ്ടി വരും. സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. തീരുമാനത്തില്‍ അപ്പീലിന് പോകാന്‍ റൊണള്‍ഡോയ്ക്കോ അല്‍ നസറിനോ സാധിക്കില്ലെന്ന് ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. …

ഉത്സവത്തിനിടെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കി: ഉടമയില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ്

കാസര്‍കോട്: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം വെടിയുത്സവത്തിനിടെ ടൗണിന് സമീപത്തെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ഉടമക്കെതിരെ 20,000 രൂപ പിഴയടക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് മലിനജലം ഓവുചാലിലേക്കു തുറന്നു വിടുകയും ഓവുചാല്‍ പൊട്ടി റോഡില്‍ മലിനജലം ഒഴുക്കിയതായുമുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. സുധീന്ദ്ര ഹോട്ടലില്‍ നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കിവിട്ടതായി പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു. മലിന ജലം റോഡിലേക്ക് ഒഴുകുന്ന വിവരം നാട്ടുകാര്‍ വിവിധ വകുപ്പിനെ …

അമ്മായിയെ കൊന്ന് കത്തിച്ചു; ആഭരണങ്ങള്‍ വിറ്റ് കൂട്ടുകാര്‍ക്കായി പാര്‍ട്ടി; ഗോവയില്‍ ബി ടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍

സ്വന്തം അമ്മായിയെ കൊലപ്പെടുത്തിയശേഷം ആഹ്ലാദം പങ്കിടാന്‍ ഗോവയില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി നടത്തിയ ബി ടെക് വിദ്യാര്‍ത്ഥി പിടിയില്‍. ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്കടുത്തെ ദൊഡ്ഡതോഗുരു സ്വദേശിനി ഡി സുകന്യയാണ്(37) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുകന്യയുടെ അനന്തരവനും വിജയവാഡ സ്വദേശിയും മൂന്നാം വര്‍ഷ കംപ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ജസ്വന്ത് റെഡ്ഡിയെ (20) ഇലക്ട്രോണിക്ക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ സുകന്യയെ ഫെബ്രുവരി 12 മുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും …

‘ളോഹ’ പരാമർശത്തിൽ നടപടി എടുത്ത് നേതൃത്വം; ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻ്റിനെ മാറ്റി; നടപടി സഭയുടെ അതൃപ്തിക്ക് പിന്നാലെ

കൽപ്പറ്റ:വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമർശത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടി.വിവാദ പരാമർശത്തില്‍കെപി മധുവിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി. വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപി മധുവിനെ സംസ്ഥാന നേതൃത്വം വിളിപ്പിച്ചിരുന്നു. പരാമര്‍ശത്തില്‍ വിശദീകരണവും ചോദിച്ചു. ഇതിനുപിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ …

പ്രഭാത സവാരിക്കിറങ്ങിയ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാല്‍ കുശവന്‍കുന്ന് പള്ളോട്ട് സ്വദേശി പി.വൈ.നാരായണന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാല്‍ ദേശീയപാതയിലെ അടിപ്പാതക്കു സമീപം കുഴഞ്ഞ് വീണുകിടക്കുന്നതായണ് നാട്ടുകാര്‍ കണ്ടത്. അപ്പോള്‍ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദീര്‍ഘകാലം ഗള്‍ഫില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. നാട്ടില്‍ തിരിച്ച് എത്തിയ നാരായണന്‍ …

കുമ്പളയിലെ വെടി ഉല്‍സവം സമാപിച്ച ശേഷം പൊലീസിന്റെ അടി ഉല്‍സവമെന്ന് പരാതി

കാസര്‍കോട്: കുമ്പളയിലെ പ്രശസ്തമായ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്‌മകലശോല്‍സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന വെടിയുല്‍സവം കഴിഞ്ഞതോടെ പൊലീസ് അടി ഉല്‍സവം നടത്തിയെന്ന് വ്യാപാരികളുടെ ആരോപണം. ബുധനാഴ്ച രാത്രിയാണ് വെടി ഉല്‍സവം നടന്നത്. വെടിക്കെട്ടിന് ശേഷം കുമ്പള -ബദിയടുക്ക റോഡിനു സമീപം തടിച്ചുകൂടിയവരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ അതിക്രമം നടന്നതെന്നാണ്‌ പരാതി. കടയിലേക്ക് കയറിയ തന്നെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദിച്ചുവെന്ന് പരിക്കേറ്റ മുഹമ്മദ് ഷാഹിദ്(22) പരാതിപ്പെട്ടു. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഷാഹിദ് ഇപ്പോള്‍ കുമ്പള ജില്ലാസഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് …

മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; മാതാവ് അറസ്റ്റില്‍

മൂന്ന് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെ അറസ്റ്റ് ചെയ്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തി(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മൂന്ന് ദിവസം മുന്‍പാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ഏറെക്കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നു ജുമൈലത്ത് പൊലീസിൽ മൊഴി നൽകി. പിന്നീട് തൊട്ടടുത്ത പറമ്പിലെ തെങ്ങിന്‍ കുഴിയോട് ചേർന്ന് പുതിയ …