കുമ്പളയിലെ വെടി ഉല്‍സവം സമാപിച്ച ശേഷം പൊലീസിന്റെ അടി ഉല്‍സവമെന്ന് പരാതി

കാസര്‍കോട്: കുമ്പളയിലെ പ്രശസ്തമായ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്‌മകലശോല്‍സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന വെടിയുല്‍സവം കഴിഞ്ഞതോടെ പൊലീസ് അടി ഉല്‍സവം നടത്തിയെന്ന് വ്യാപാരികളുടെ ആരോപണം. ബുധനാഴ്ച രാത്രിയാണ് വെടി ഉല്‍സവം നടന്നത്. വെടിക്കെട്ടിന് ശേഷം കുമ്പള -ബദിയടുക്ക റോഡിനു സമീപം തടിച്ചുകൂടിയവരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ അതിക്രമം നടന്നതെന്നാണ്‌ പരാതി. കടയിലേക്ക് കയറിയ തന്നെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദിച്ചുവെന്ന് പരിക്കേറ്റ മുഹമ്മദ് ഷാഹിദ്(22) പരാതിപ്പെട്ടു. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഷാഹിദ് ഇപ്പോള്‍ കുമ്പള ജില്ലാസഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളയിലെ വ്യാപാരികള്‍ ഇന്ന് യോഗം ചേരും. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സി.ഐ പറഞ്ഞു. ഇന്നലെ നടന്ന വെടിക്കെട്ടില്‍ ഒരുമണിക്കൂറിലധികം സമയം ചീന വെടിപൊട്ടിച്ചു. സൗണ്ട് കുറഞ്ഞ വര്‍ണ്ണാഭമായ വെടിക്കെട്ട് കാഴ്ച കാണാന്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page